യുഎഇയില്‍ ഓണക്കാലം വന്‍ ആഘോഷമാക്കാന്‍ മെഗാ ഇവെന്റുമായി ഇക്വിറ്റി പ്ലസ്. "ബോട്ടിം ഓണമാമാങ്കം 2025 " എന്ന പരിപാടിയില്‍ നടൻ പൃഥ്വിരാജ് അതിഥിയായി എത്തും. ഒപ്പം സംഗീതലോകത്തെ പ്രമുഖർ പങ്കെടുക്കും. സെപ്റ്റംബർ 7 നു ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന പരിപാടിയിലേക്കുള്ള രജിസ്‌ട്രേഷനും ടിക്കറ്റ് വില്പനയും ആരംഭിച്ചു.
താള, മേള, വിസ്മയങ്ങളുമായി സംഗീത വിരുന്നൊരുക്കാന്‍ സ്റ്റീഫന്‍ ദേവസ്സിയും സംഘവും ഹരിചരണ്‍, ജോബ് കുര്യന്‍, അഞ്ജു ജോസഫ്, പ്രസീത ചാലക്കുടി എന്നിവരെക്കൂടാതെ സംഗീത ലോകത്തെ സെന്‍സേഷനല്‍ സ്റ്റാര്‍ ഹനാന്‍ ഷായും സംഘവും ഇത്തവണ ഓണമാമാങ്കത്തിന്റെ വേദിയില്‍ കയ്യടക്കാനെത്തും. ആസ്വാദകരെ ആവേശത്തിലാക്കാന്‍ തിരുമാലി, തഡ്‌വൈസര്‍ ബാന്‍ഡുകളും ഉണ്ടാകും. പൃഥ്വിരാജിനൊപ്പം പ്രവാസ ലോകത്ത് ഓണമാഘോഷിക്കാനും, വിഭവ സമൃദ്ധമായ ഓണസദ്യ രുചിക്കാനുമുള്ള അവസരമൊരുക്കുകയാണ് ഓണ മാമാങ്കം
ഓണാഘോഷത്തോടനുബന്ധിച്ചു ഓഗസ്റ്റ് 24ന് അബുദാബിയിലെ, മദീനത്ത് സായിദ് ഷോപ്പിങ്ങ് സെന്ററിലെ ലുലു, 30ന് ഷാര്‍ജയിലെ ലുലു മുവൈല, 31ന് ദുബായ് സിലിക്കോണ്‍ സെന്‍ട്രല്‍ മാളിലെ ലുലു എന്നിവിടങ്ങളിലായി നടക്കുന്ന വിവിധ മത്സരങ്ങള്‍ക്കുള്ള രജിസ്‌ട്രേഷനും ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഫാന്‍സി ഡ്രസ്, സിനിമാറ്റിക്ക് ഡാന്‍സ്, തിരുവാതിര, മിസ്റ്റര്‍ മലയാളി, മലയാളി മങ്ക ,പൂക്കള മത്സരം തുടങ്ങിയ മത്സരങ്ങളില്‍ പങ്കെടുക്കാൻ www.onamamangam.com എന്ന വെബ് സൈറ്റ് വഴി പേരുനൽകാം . ഒരു ലക്ഷം ദിര്‍ഹം വരെയുള്ള ലുലു വൗച്ചറുകളടക്കമുള്ള സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.പ്രവേശന ടിക്കറ്റ് www.platinumlist.net എന്ന വെബ് സൈറ്റിലൂടെ ബുക്ക് ചെയ്യാം.ബോട്ടിം മുഖ്യ സ്‌പോണ്‍സറായ ഓണ മാമാങ്കത്തിന്റെ മീഡിയ പാർട്ണർമാരായി മഴവിൽ മനോരമ,മനോരമ ന്യൂസ്,മനോരമ മാക്സും ഒപ്പം ഉണ്ടാകും. ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ 1,2,3 ഹാളുകളിലാണ് ഇത്തവണ പരിപാടി അരങ്ങേറുക.