The Syrian Defense Ministry building sits heavily damaged after alleged Israeli airstrikes in Damascus, Syria, Wednesday, July 16, 2025. (AP Photo/Ghaith Alsayed)
സിറിയന്‍ തലസ്ഥാനമായ ഡമാസ്കസിലെ സൈനിക ആസ്ഥാനത്തിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം. ആക്രമണത്തില്‍ സൈനിക ആസ്ഥാനത്തിന്റെ പ്രവേശന കവാടം പൊട്ടിത്തെറിച്ചു. പ്രസിഡന്റിന്റെ കൊട്ടാരത്തിനടുത്താണ് ആക്രമണം. ഒരാള്‍ കൊല്ലപ്പെട്ടതായും 28 പേര്‍ക്ക് പരുക്കേറ്റതായും സിറിയന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
തെക്കന്‍ സിറിയയിലെ ഡ്രൂസ് സിവിലിയന്‍മാര്‍ക്കെതിരെ സിറിയന്‍ ഭരണകൂടം സ്വീകരിച്ച നടപടിക്കുള്ള മറുപടിയായാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. വേദനാജനകമായ പ്രഹരം തുടങ്ങിയെന്നാണ് ആക്രമണത്തെ കുറിച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് കുറിച്ചത്.
സ്ഫോടന ശബ്ദം കേട്ട് ലൈവിനിടെ സിറിയന്‍ അവതാരക കാമറയ്ക്ക് മുന്നില്‍ നിന്ന് ഓടിപ്പോകുന്ന ദൃശ്യങ്ങളും ഇസ്രയേല്‍ പ്രതിരോധ മന്ത്രി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.