israel-evacation

സംഘര്‍ഷം രൂക്ഷമായ ഇസ്രയേലില്‍നിന്നും  ഒഴിപ്പിക്കല്‍ നടപടികളുമായി ഇന്ത്യ. ഓപ്പറേഷന്‍ സിന്ധുവു ഇസ്രയേലിലേക്കും വ്യാപിപ്പിച്ചു. ഇസ്രയേലിലുള്ള ഇന്ത്യക്കാരെ കരമാര്‍ഗം  അതിര്‍ത്തികടത്തി നാട്ടിലെത്തിക്കും.  ഇന്ത്യക്കാര്‍  എംബസിയില്‍ റജിസ്റ്റര്‍ ചെയ്യണമെന്നമെന്നാണ് പുതിയ നിര്‍ദ്ദേശം. 

നേരത്തെ ഇസ്രയേലില്‍ നിന്നും മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കരമാര്‍ഗം മറ്റ് രാജ്യങ്ങളിലേക്ക് പോകണമെന്ന് ടെല്‍അവീവിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിരുന്നു. ജോര്‍ദാനിലേക്കും ഈജിപ്തിലേക്കും ഈ–വീസയ്ക്ക് അപേക്ഷിക്കമെന്നും ഇസ്രയേലില്‍ തുടരുന്നവര്‍ എംബസിയുമായി ബന്ധപ്പെടണമെന്നുമായിരുന്നു നിര്‍ദ്ദേശം. 

ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ നേരത്തെ തുടങ്ങിയിരുന്നു.  110 ഇന്ത്യക്കാരുമായി ഇറാനില്‍ നിന്നുള്ള ആദ്യ വിമാനം കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയിരുന്നു.ടെഹ്റാനില്‍ നിന്ന് ഒഴിപ്പിച്ച വിദ്യാര്‍ഥി സംഘമാണ് നാട്ടിലെത്തിയത്. ഇതില്‍ 90 പേരും കശ്മീരികളാണ്.  അര്‍മേനിയന്‍ തലസ്ഥാനമായ യെരവാന്‍ വഴിയാണ് സംഘത്തെ നാട്ടിലെത്തിച്ചത്. 

ENGLISH SUMMARY:

India expands 'Operation Sindhu' to Israel, advising nationals to register with the Embassy for overland evacuation to neighboring countries like Jordan or Egypt. This follows the successful evacuation of 110 Indians from Iran.