ഇന്ത്യയില്‍ ലാളിത്യത്തിന്‍റെ രൂപയമാണ് പാര്‍ലെ–ജിയുടെ ബിസ്ക്കറ്റ്. എന്നാല്‍ യുദ്ധമുഖത്ത് ഗാസയില്‍ വില കയറ്റത്തിന്‍റെ വലുപ്പം കാണിക്കുന്നതും പാര്‍ലെ–ജിയുടെ വില തന്നെയാണ്. ഗാസയില്‍ താമസിക്കുന്ന മുഹമ്മദ് ജവാദ് എന്ന പലസ്തീന്‍കാരന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നതാണ്.
Also Read: 'ട്രംപ് നന്ദികെട്ടവന്‍, മസ്‌ക് നഷ്ടക്കച്ചവടം'; തെറ്റി തമ്മിലടിച്ച് മസ്‍കും ട്രംപും
മകള്‍ റഫിഫിന് ബിസ്ക്കറ്റ് നല്‍കുന്ന വിഡിയോ പങ്കുവച്ചാണ് ജവാദ് വിലക്കയറ്റത്തെ പറ്റി പറയുന്നത്. 24 യൂറോ (ഏകദേശം 2342 രൂപ) ചെലവാക്കി ബിസ്ക്കറ്റുകള്‍ വാങ്ങിയതെന്നാണ് ജവാദ് എഴുതി. 'നേരത്തെ 1.50 യൂറോയായിരുന്നു ബിസ്ക്കറ്റിന് മകളുടെ ഇഷ്ടത്തെ എനിക്ക് നിഷേധിക്കാനാവുന്നില്ല' എന്നും ജവേദ് പറയുന്നു. ഇന്ത്യയില്‍ അഞ്ചു രൂപ വില വരുന്ന ബിസ്ക്കറ്റിന്‍റെ പാക്കറ്റിന് 60 രൂപയോളാണ് ഈടാക്കുന്നത്.
അനുകൂലമായി നിരവധി കമന്‍റുകള്‍ പോസ്റ്റിനുണ്ട്. ഇന്ത്യ പലസ്തീനികൾക്ക് സഹായമായി പാർലെ ജി അയച്ചെന്നും എന്നാല്‍ സഹായങ്ങള്‍ ഹമാസ് പിടിച്ചെടുത്ത് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുകയാണെന്നും കമന്‍റിലുണ്ട്. ഇതിന് ജവാദ് മറുപടി നല്‍കുന്നുണ്ട്. 'ഗാസയിലെ ജനങ്ങൾക്ക് ലഭിക്കുന്ന സഹായം ന്യായമായി വിതരണം ചെയ്യപ്പെടുമെന്ന് ചിലർ കരുതുന്നത്. സഹായം തട്ടിയെടുക്കാനും ഉയർന്ന വിലയ്ക്ക് വിപണിയിൽ വിൽക്കാനും നിരവധിപേരുണ്ട്. ഉദാഹരണത്തിന്, മാവ് ഏകദേശം 500 ഡോളറിനും പഞ്ചസാര കിലോഗ്രാമിന് ഏകദേശം 90 ഡോളറിനുമാണ് വിൽക്കുന്നത്. വലിയ വിലയ്ക്ക് വാങ്ങാൻ കഴിവില്ലാത്തവര്‍ സ്വന്തം ജീവൻ പണയപ്പെടുത്തുന്നു. ഇതിനിടയിൽ മറ്റുള്ളവർ വൻ ലാഭം നേടുന്നു' എന്നാണ് മറുപടി.
വ്യാഴാഴ്ച പുറത്തിറക്കിയ യുഎൻ റിപ്പോർട്ട് അനുസരിച്ച് ഗാസയിലെ കുട്ടികളില്‍ പോഷകാഹാര കുറവ് ഏറുകയാണ്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ പോഷകാഹാരക്കുറവിന്‍റെ നിരക്ക് ഫെബ്രുവരി മുതൽ ഏകദേശം മൂന്നിരട്ടിയായി. മെയ് അവസാനം പരിശോധിച്ച 50,000 കുട്ടികളിൽ 5.8 ശതമാനം പേർക്ക് പോഷകാഹാരക്കുറവ് കണ്ടെത്തിയിട്ടുണ്ട്.