AI Generated Image
അബുദാബിയിലെ സർക്കാർ, സ്വകാര്യ സ്കൂളുകളിൽ സ്മാർട്ട് ഫോണുകളും, സ്മാർട്ട് വാച്ചുകളും നിരോധിച്ചു. നിയമം ലംഘിച്ച് ഇവ സ്കൂളിൽ കൊണ്ടുവന്നാൽ കണ്ടുകെട്ടാൻ വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് ഉത്തരവിട്ടു . ഇത്തരത്തിലുള്ള നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ ഉടൻ സ്കൂൾ അധികൃതർ രക്ഷിതാക്കളെ വിവരം അറിയിക്കണം.
കണ്ടുകെട്ടിയ ഫോണുകളും വാച്ചുകളും തിരികെ ലഭിക്കാൻ രക്ഷിതാക്കൾ പ്രത്യേക ഫോമുകൾ പൂരിപ്പിച്ച് ഒപ്പിട്ട് നൽകണം. ആദ്യമായി നിയമം ലംഘിച്ചാൽ ഒരു മാസത്തേക്കും, ആവർത്തിച്ചാൽ ഒരു അധ്യയന വർഷം മുഴുവനും ഉപകരണം പിടിച്ചുവയ്ക്കും. ഫോണിൽ മറ്റ് വിദ്യാർത്ഥികളുടെയോ അധ്യാപകരുടെയോ ചിത്രങ്ങൾ കണ്ടെത്തിയാൽ കേസ് ഉടൻ ചൈൽഡ് റൈറ്റ്സ് യൂണിറ്റിന് കൈമാറും. അനുമതിയില്ലാതെ സ്കൂളിലേക്ക് ക്യാമറകൾ കൊണ്ടുവരുന്നതും നിരോധിച്ചിട്ടുണ്ട്. പുതിയ നിയമത്തെക്കുറിച്ച് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ബോധവൽക്കരിക്കാൻ സ്‌കൂൾ അധികൃതർക്ക് നിർദേശം നൽകി