രാജ്യാന്തര ആനിമേഷന്‍ വിദഗ്ധരെയും സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ചുള്ള ഷാര്‍ജ ആനിമേഷന്‍ കോണ്‍ഫറന്‍സിലേക്ക് ജനപ്രവാഹം. ഈ രംഗത്തെ വിദഗ്ധര്‍ നയിക്കുന്ന സെമിനാറുകളും നൂതന സാങ്കേതികവിദ്യയുടെ പ്രദര്‍ശനവും ഉള്‍പ്പെടുന്നതാണ് കോണ്‍ഫറന്‍സ്. ഷാർജ കുട്ടികളുടെ വായനോത്സവത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ആനിമേഷന്‍ കഥാപാത്രത്തിന്റെ വണ്‍ലൈന്‍ സ്കെച്ച് മുതല്‍ പൂര്‍ത്തീകരണംവരെ ഈ രംഗത്തെ അതികായര്‍ വിശദീകരിച്ചു. ലോകമെമ്പാടും ആരാധകരുള്ള കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ പ്രദര്‍ശനവുമായി സൃഷ്ടാക്കള്‍. സെമിനാറുകള്‍, ശില്‍പശാലകള്‍, ഡെമോകള്‍. ഷാര്‍ജ ആനിമേഷന്‍ കോണ്‍ഫ്രന്‍സിന്റെ മൂന്നാം എഡിഷനെ വേറിട്ടുനിര്‍ത്തുന്ന ഘടകങ്ങള്‍ നിരവധിയാണ്. പേപ്പറില്‍ വരയ്ക്കുന്നത് മുന്‍പ് തന്നെ കഥാപാത്രത്തിന്റെ വ്യക്തിത്വത്തെക്കുറിച്ച് കൃത്യമായ രൂപമുണ്ടാകണമെന്ന് പറയുന്നു പ്രശസ്ത ഡിസ്‌നി കാർട്ടൂണിസ്റ് ടോം ബാൻക്രോഫ്റ്. മുലൻ, ദി ലയൺ കിംഗ്, അലാദിൻ തുടങ്ങിയ വിഖ്യാത കാര്‍ട്ടൂണ്‍– ആനിമേഷന്‍ കഥാപാത്രങ്ങളെ സൃഷ്ടിച്ച ഈ രംഗത്തെ ആദ്യത്തെ പേരുകാരനാണ് ബാന്‍ക്രോഫ്റ്റ്.
ലോകപ്രശസ്ത ആനിമേറ്ററും കാരക്ടർ ഡിസൈനറുമായ "മസാമി സുട"യുടെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം മേളയുടെ മുഖ്യആകര്‍ഷണമാണ്. The North star ഉള്‍പ്പെടെയുള്ള കാർട്ടൂൺ സീരീസുകളുടെ സൃഷ്ടാവ് കൂടിയാണദ്ദേഹം . പരിചയസമ്പന്നരായ കാര്‍ട്ടൂണിസ്റ്റുകള്‍ക്കും തുടക്കക്കാര്‍ക്കും ആനിമേഷന്‍ അഭിരുചിയുള്ളവര്‍ക്കും ഒരുപോലെ ഹൃദ്യമായ അനുഭവമായിരുന്നു കോണ്‍ഫ്രന്‍സ് മേയ് 1 നു ആരംഭിച്ച ആനിമേഷന്‍ കോണ്‍ഫറന്‍സ്