സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ഡയറക്ടറേറ്റ് അറിയിച്ചു.
കടുത്ത വേനല്‍ തുടരുന്ന സൗദി അറേബ്യയില്‍ താപനില കഴിഞ്ഞ ദിവസങ്ങളില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നിരുന്നു . അതിനിടെയാണ് മഴയ്ക്കും വെളളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് . മക്കയില്‍ മഴക്കൊപ്പം ആലിപ്പഴ വര്ഷത്തിനും സാധ്യത ഉണ്ട് . റിയാദിലും പരിസര പ്രദേശങ്ങളിലും സമാന കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്.
മദീന, ഹായില്‍, ഖാസിം, വടക്കന്‍ അതിര്‍ത്തികള്‍, കിഴക്കന്‍ പ്രവിശ്യ, അല്‍ ബഹ, അസീര്‍, ജസാന്‍ എന്നിവടങ്ങളിലും മഴ മുന്നറിയിപ്പുണ്ട്. വടക്കന്‍ നജ്‌റില്‍ ചാറ്റല്‍ മഴ ഉണ്ടാകുമെന്നും സിവിലിയൻ ഡിഫെൻസ് ഡയറക്റ്ററേറ്റ് അറിയിച്ചു. മലവെള്ള പാച്ചലിനു സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി