ജനന മരണ സർട്ടിഫിക്കറ്റുകൾ അബ്ഷർ പ്ലാറ്റ്‌ഫോം വഴി ഇപ്പോൾ ലഭ്യമാകുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റിയാദ് എംപ്ലോയീസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രാലയം സിവിൽ സ്റ്റാറ്റസ് ഏജൻസിയുടെ സൂപ്പർവൈസർ മേജർ ജനറൽ സാലിഹ് അൽ-മുറബ്ബയാണ് പുതിയ സേവനം പ്രഖ്യാപിച്ചത്.
ജനന കുടുംബത്തെ കുറിച്ചുള്ള വിവര ശേഖരണവും പുതിയ സേവനത്തിൽ ഉൾപ്പെടും. ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെ സഹകരണത്തോടെയാണ് അബ്ഷർ പ്ലാറ്റ്ഫോം പുതിയ ഇലക്ട്രോണിക് സേവനങ്ങൾ തയ്യാറാക്കിയത്. ഗുണഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർധിപ്പിക്കുന്ന സ്മാർട്ട് ഡിജിറ്റൽ സൊല്യൂഷനുകൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സേവനങ്ങളുടെ ആരംഭം.