ഇന്ത്യ കയറ്റുമതി നിരോധനം പിന്‍വലിച്ചതോടെ യു.എ.ഇയില്‍ ബസ്മതി ഇതര അരിയുടെ വില കുറയുമെന്ന് വിലയിരുത്തല്‍. ഏതാണ്ട് 20 ശതമാനം കുറയുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിൽ നിന്നാണ് ബസ്മതി അരിയും ബസ്മതി ഇതര അരിയും യു.എ.ഇ ഏറ്റവും അധികം ഇറക്കുമതി ചെയ്യുന്നത്. ഇവ വീണ്ടും കയറ്റി അയ്ക്കുന്നുമുണ്ട്.
കയറ്റുമതി നിരോധനം ഇന്ത്യ പിൻവലിച്ചത് രാജ്യത്തെ വ്യാപാരികള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യക്ക് പുറമെ തായ്‌ലന്‍ഡ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളാണ് യു.എ.ഇയിലേക്ക് അരി പ്രധാനമായി കയറ്റി അയക്കുന്നത്. ശനിയാഴ്ചയാണ് ഇന്ത്യ ബസ്മതി ഇതര വെള്ള അരി കയറ്റുമതിക്കുള്ള നിരോധനം നീക്കിയത്.
ഒരു ടണ്ണിന് ഏകദേശം 1800 ദിര്‍ഹം എന്ന നിലയില്‍ അടിസ്ഥാനവില നിശ്ചയിക്കുകയും ചെയ്തു. കയറ്റുമതി തീരുവയും നീക്കം ചെയ്തിട്ടുണ്ട്. ആഭ്യന്തര വിതരണം ഉറപ്പാക്കുന്നതിനായി 2023 ജൂലായ് 20-നാണ് ബസ്മതി ഇതര വെള്ള അരിയുടെ വിദേശ കയറ്റുമതി ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ചത്.