oman-car-accident

TOPICS COVERED

ഒമാനിലെ അൽ വുസ്ത ഗവർണറേറ്റിൽ ഹൈമക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ നാല് ഇന്ത്യക്കാർ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു. കർണാടക റൈച്ചൂർ ദേവദുർഗ സ്വദേശികളായ അദിശേഷ് ബാസവരാജ്, പവൻ കുമാർ, പൂജ മായപ്പ, വിജയ മായപ്പ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രെയിലറിൽ ഇടിച്ച് കത്തുകയായിരുന്നു. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടം.  

സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം അധികൃതർ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. നിസ്‌വയിൽ ജോലി ചെയ്യുന്ന അദിശേഷും ബന്ധുക്കളും സലാല സന്ദർശിച്ച് മസ്‌കത്തിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പരുക്കേറ്റയാളെ പ്രാഥമിക ചികിൽസയ്ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. സന്ദർശക വീസയിൽ ഒമാനിലെത്തിയതായിരുന്നു അദിശേഷിന്റെ ബന്ധുക്കൾ.  മൃതദേഹങ്ങൾ ഹൈമ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണെന്ന് സാമൂഹ്യ പ്രവർത്തകർ പറഞ്ഞു.

ENGLISH SUMMARY:

Car accident in Oman kills four Indians