heat

TOPICS COVERED

കുവൈത്തിൽ ജൂൺ ഒന്ന് മുതൽ നിർബന്ധിത ഉച്ചവിശ്രമം പ്രാബല്യത്തിൽ വരും. പുറംജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കഠിനമായ വേനൽചൂടില്‍ നിന്ന് ആശ്വാസം നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി.  രാവിലെ 11 മുതൽ വൈകിട്ട് 4 വരെ വരെ തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കും. ഓഗസ്റ്റ് 31 വരെ ഇത് തുടരും. ഇക്കാലയളവിൽ പുറം ജോലി എടുപ്പിക്കുന്നത് നിരോധിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. അടിയന്തര സേവന മേഖല ഒഴികെ പുറംജോലി ചെയ്യുന്ന എല്ലാ വിഭാഗം കമ്പനികളും നിയമം പാലിക്കണം. ജോലി സമയം രാവിലെയും വൈകിട്ടുമായി പുനഃക്രമീകരിക്കാനും കമ്പനികൾക്ക് അനുമതി നൽകി.

ENGLISH SUMMARY:

Mandatory midday break will come into effect in Kuwait