saudi-swim-suite-fashion-show

TOPICS COVERED

ചരിത്രത്തിലാദ്യമായി സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടത്തി സൗദി അറേബ്യ. റെസ് സീ ഫാഷൻ വീക്കിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി. മാറുന്ന സൗദി അറേബ്യയുടെ നേർചിത്രമാണ് ഇക്കാണുന്നത്. ഒരു പതിറ്റാണ്ട് മുൻപ് വരെ സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്ന നിയമമുണ്ടായിരുന്ന രാജ്യത്താണ് ഈ മാറ്റം. 

മൊറോക്കൻ ഡിസൈനറായ യാസ്മിൻ ഖാൻസാലിയുടെ ഡിസൈനർ സ്വിം സ്യൂട്ടുകളാണ് ഷോയിൽ അണിനിരത്തിയത്. ചുവപ്പ്, നീല, ബീജ് നിറങ്ങളിലുള്ള സ്വിം സ്യൂട്ടുകൾ ധരിച്ച മോഡലുകൾ ആത്മവിശ്വാസത്തോടെ ചുവടുവെച്ചു.

അറബ് ലോകത്തിന്റെ സംസ്കാരം ഉൾക്കൊണ്ട് ഒറ്റ പീസ് സ്വീം സ്യൂട്ടുകളാണ് കൂടുതലും അവതരിപ്പിച്ചതെന്ന് ഖാൻസാൽ പറഞ്ഞു. ഫ്രഞ്ച് ഫാഷൻ ഇൻഫ്ലുവൻസറായ റാഫേൽ സിമാകോർബെയും സിറിയയിൽ നിന്നുള്ള ഫാഷൻ ഇൻഫ്ലുവൻസറായ ഷൗഖ് മുഹമ്മദും ഷോയിൽ പങ്കെടുത്തിരുന്നു. റെഡ് സീ ഫാഷൻ വീക്കിന്റെ ഭാഗമായി സൗദിയുടെ പടിഞ്ഞാറൻ തീരത്തുള്ള സെന്റ് റെജിസ് റെഡ് സീ റിസോർട്ടിലാണ് ഷോ സംഘടിപ്പിച്ചത്