ഒമാനില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളും കമ്പനികളും ഏതെങ്കിലും അംഗീകൃത ബാങ്കുകളില്‍ അക്കൗണ്ട് തുറക്കണമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോൽസാഹന മന്ത്രാലയം. രാജകീയ ഉത്തരവ് 18/2019 പ്രകാരവും മന്ത്രിതല ഉത്തരവ് 146/2021, 412/2023 പ്രകാരവും സ്ഥാപനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ നിര്‍ബന്ധമാണ്. രഹസ്യ വ്യാപാരം തടയുന്നതിന്റെ ഭാഗമായാണ് ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള ഇടപാടുകള്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്.
രാജ്യത്തെ നിയമമോ രാജകീയ ഉത്തരവോ അനുവദിക്കാത്ത ബിനാമി ഇടപാടുകള്‍ ഉള്‍പ്പെടെയുള്ളവ പിടിക്കപ്പെട്ടാല്‍ 15,000 റിയാല്‍ വരെ പിഴ ശിക്ഷ ലഭിക്കും. ഇത് സ്വന്തം നിലക്കോ മറ്റുള്ളവരുമായി ചേര്‍ന്നോ നടത്തിയാലും ശിക്ഷാര്‍ഹമാണ്. സ്ഥാപനത്തിന്റെ വരുമാനം, ലാഭം, കരാറുകളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പ്രത്യക്ഷമായോ പരോക്ഷമായോ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കല്ലാതെ മറ്റേതെങ്കിലും അക്കൗണ്ടിലേക്കോ മാറ്റുന്നത് സ്വകാര്യ വ്യാപാരത്തിന്റെ പരിധിയില്‍ വരും.
All companies in Oman must open an bank account