dohabikewb

പൊതുനിരത്തില്‍ ബൈക്കില്‍ കയറി നിന്ന് അഭ്യാസപ്രകടനം. വൈറലാവാന്‍ ഒരു ആവേശത്തിന് ചെയ്തതാണ്. സംഗതി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ യുവാവിനെയും ബൈക്കും ദോഹ പൊലിസ് കയ്യോടെ പിടികൂടി. യുവാവിനെ അറസ്റ്റ് ചെയ്തു. പിന്നാലെ ബൈക്ക് പടിച്ചെടുത്ത് പൊളിച്ചു. പൊളിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു.  ആളുകളുടെ ജീവന് ഭീഷണിയാകും വിധമായിരുന്നു അഭ്യാസപ്രകടനം. 

BikeStund-1-

ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ക്രെയിനുമായെത്തി യുവാവിന്റെ ബൈക്ക് തൂക്കിയെടുത്തു. പിന്നെ പൊളിക്കാനായി യന്ത്രത്തിലേക്ക് മാറ്റി. നിമിഷനേരം ബൈക്ക് തവിടുപൊടിയായി. ട്രാഫിക് നിയമലംഘനങ്ങളില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്നൊരു മുന്നറിയിപ്പ് കൂടി നല്‍കുന്നതായിരുന്നു ഈ ബൈക്ക് പൊളിക്കല്‍.

ജീവൻ അപകടത്തിലാക്കുംവിധം ബൈക്ക് ഓടിച്ചതിനാണ് അറസ്റ്റെന്ന് ഗതാഗതവകുപ്പ് അറിയിച്ചു. ഒരു മാസം മുതൽ മൂന്ന് വർഷം വരെ തടവും പതിനായിരം മുതൽ അൻ‍പതിനായിരം റിയാൽ വരെ പിഴയുമാണ് ശിക്ഷ. ആഭ്യന്തരമന്ത്രാലയമാണ് ദൃശ്യങ്ങൾ സഹിതം വിവരം പുറത്തുവിട്ടത്. 

Violation of traffic rules in Doha; Police seized the bike and demolished it