onam-celebration

TAGS

 

മൂവായിരത്തിലേറെപേർക്ക് ഓണസദ്യ വച്ചുവിളമ്പി ഓണാഘോഷം ഗംഭീരമാക്കി അബുദാബി കേരള സോഷ്യല്‍ സെന്റർ (കെ.എസ്.സി)  പാചക വിദഗ്‌ദൻ കണ്ണൻ നായരുടെ നേതൃത്വത്തിൽ കെ.എസ്.സിയിലെ വനിതകൾ ഉൾപ്പെടെ 250ലധികംപേർ ചേർന്നാണ് സദ്യയൊരുക്കിയത്.  തറവാട്ടിലെ ആഘോഷത്തിനെന്ന പോലെ കുടുംബസമേതം സെന്ററിൽ എത്തിയായിരുന്നു തയാറെടുപ്പ്. പരമ്പരാഗത വസ്ത്രമണിഞ്ഞാണ്  പ്രവര്‍ത്തകര്‍ ഓണസദ്യ വിളമ്പിയത്.

 

കുരുത്തോലയും തോരണങ്ങളും വാഴക്കുലകളും കൊണ്ട്‌ അലങ്കരിച്ച സെന്റര്‍ അങ്കണവും കവാടവും പ്രവാസി മലയാളികൾക്ക് ഗൃഹാതുര കാഴ്ച സമ്മാനിച്ചു. ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ്  ഓഫ് മിഷൻ എ.അമർനാഥ്, അബുദാബി പൊലീസ് പ്രതിനിധികൾ, വ്യാപാര പ്രമുഖർ, പൊതു പ്രവർത്തകർ, മാധ്യമ പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.

 

സെന്റർ പ്രസിഡന്റ് എ.കെ. ബീരാൻകുട്ടി, വൈസ് പ്രസിഡന്റ് റോയ് ഐ. വർഗീസ്, ജനറൽ സെക്രട്ടറി കെ.സത്യൻ, ട്രഷറർ ഷബിൻ  പ്രേമരാജൻ, വനിതാ വിഭാഗം ആക്ടിങ് കൺവീനർമാരായ  ചിത്ര ശ്രീവൽസൻ, ഷൽമ സുരേഷ്, ബാലവേദി പ്രസിഡന്റ്  അദീന ഫാത്തിമ, വൊളണ്ടിയർ ക്യാപ്റ്റൻ അരുൺ കൃഷ്ണൻ, വൈസ് ക്യാപ്റ്റൻ ഷാഫി വട്ടേക്കാട് തുടങ്ങിയവർ നേതൃത്വം നൽകി. 

 

Onam celebration at Abudabi Kerala Social Centre