abu-dhabi-3

TAGS

 

അബുദാബിയിൽ ഷെയ്ഖ് സയിദ് മേളയ്ക്ക് തുടക്കം. മേള 114 ദിവസം നീണ്ടു നിൽക്കും. യുഎഇയുടെ സമ്പന്നമായ ചരിത്രവും പൈതൃകവും ഉയർത്തിക്കാട്ടുന്ന ഒട്ടേറെ വിസ്മയങ്ങലും വൈവിധ്യമാർന്ന ഭക്ഷണ സ്റ്റോളുകളുമെല്ലാം ഇത്തവണത്തെ പതിപ്പിലുണ്ട്.  

 

അൽ വത്ബ മേഖലയിൽ നടക്കുന്ന മേളയിലേക്ക് പോകാൻ സൗജന്യ പൊതുഗതാഗത സംവിധാനം ഏർപ്പെടുത്തി. അബുദാബിയിലും പ്രാന്തപ്രദേശങ്ങളിലുമായി മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് സന്ദർശകരെ എത്തിക്കാൻ എല്ലാ മുപ്പത് മിനിറ്റിലും മേളയിലേക്ക് ബസ് സർവീസ് ഉണ്ടായിരിക്കുമെന്ന്  സംയോജിത ഗതാഗതകേന്ദ്രം അറിയിച്ചു.  

 

അബുദാബി സെന്ററൽ ബസ് സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് റബ്ദാനിലെ കോർപറേറ്റിവ് സൊസൈറ്റി സൂപ്പർ മാർക്കറ്റ് വഴി ബനിയസ് കോർട്ട് പരിസരത്തെത്തി അൽ വത്ബയിലേക്ക് പോകും.  ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്ക് ആരംഭിക്കുന്ന സർവീസ് തിങ്കൾ മുതൽ വ്യാഴം വരെ രാത്രി പത്ത് മണിവരെ തുടരും. മേളയിൽ നിന്ന് വൈകിട്ട് നാലരയ്ക്കാണ് ആദ്യ സർവീസ്. ഇത് രാത്രി പതിനൊന്നര ഉണ്ടാകും. 

 

‍വെള്ളി മുതൽ ‍ഞായർ വരെയും പൊതു അവധി ദിവസങ്ങളിലും ഉച്ച കഴിഞ്ഞ് മൂന്നിന് ആരംഭിച്ച സർവീസ് രാത്രി ഒൻപതരെ വരെ മാത്രമേ ഉണ്ടാകൂ. തിരിച്ചുള്ള സർവീസ് നാലരയ്ക്ക് തുടങ്ങിയാൽ അർധരാത്രി വരെ തുടരും. 

 

വൈകിട്ട് നാല് മണി മുതലാണ് എല്ലാദിവസവും പ്രവേശനം. അർധരാത്രിവരെ തുടരും. വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും രാത്രി ഒരു മണിവരെ മേള തുടരും. ഉദ്ഘാടന ദിവസമായ ഇന്ന് (വെള്ളി) രാത്രി പത്ത് മണിക്ക് കരിമരുന്ന് പ്രയോഗവും ഡ്രോൺ ഷോയും ഉണ്ടാകും. വരും ദിവസങ്ങളിൽ എല്ലാ ശനിയാഴ്ച രാത്രി പത്ത് മണിക്ക് ഡ്രോൺ ഷോയും കരിമരുന്ന പ്രയോഗവും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

 

 

Abu Dhabi: Sheikh Zayed Festival