dubai-rain

TAGS

യുഎഇയിൽ വിവിധയിടങ്ങളിൽ മഴ ശക്തം. കനത്ത മഴയെ തുടർന്ന്  റാസൽഖൈമയിലെ സർക്കാർ  സ്കൂളുകളിൽ നാളെ (വെള്ളി) വിദൂര പഠന സംവിധാനം ഏർപ്പെടുത്തി. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്ക് ആവശ്യമെങ്കിൽ വിദൂര തൊഴിൽ സംവിധാനം ഏർപ്പെടുത്താമെന്ന് മാനവവിഭവശേഷ മന്ത്രാലയം അറിയിച്ചു. നാളെയും മറ്റന്നാളും അസ്ഥിരകാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നൽകുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും പൊലീസ് അറിയിച്ചു. അതേസമയം രാജ്യത്ത് താപനിലയും ഗണ്യമായി കുറഞ്ഞു. റാസൽഖൈമയിലെ ജബൽ ജൈസിൽ ഇന്ന് 15 ഡിഗ്രിയിൽ താഴെയാണ്  താപനില രേഖപ്പെടുത്തിയത്.

Heavy rains in various places in UAE