
പത്തനംതിട്ട ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ കുവൈത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. കുവൈത്ത് സിറ്റിയിൽ ശ്രാവണപൗർണമി 2023 എന്ന പേരിലായിരുന്നു പരിപാടി. പ്രസിഡന്റ് ലാലു ജേക്കബ് താമരശ്ശേരിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മാർട്ടിൻ മാത്യു, ചെസ്സിൽ രാമപുരം, രാജൻ തോട്ടത്തിൽ, ഗീതാകൃഷ്ണൻ, റെജീന ലത്തീഫ്, പി.എം.നായർ, ഷൈജിത്, റിനോഷ് ലാജി ഐസക്, ചാൾസ് ജോർജ് എന്നിവർ പ്രസംഗിച്ചു. ചിത്രരചന, സിനിമാറ്റിക് ഡാൻസ്, തിരുവാതിര തുടങ്ങി വിവിധ കലാപരിപാടികളും ജോബി ജോൺ, ദിവ്യാ നായർ എന്നിവർ നയിച്ച ഗാനമേളയും ഉണ്ടായിരുന്നു.
അംഗങ്ങളുടെ മക്കളിൽനിന്നും 10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയവരെയും പ്രവാസം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന റോയ് കൈതവന, റിജോ വസ്ത്യൻ എന്നിവരെയും ആദരിച്ചു. ഇൻഡോർ ഗാർഡൻ മൽസരത്തിൽ വിജയികളായ ബിജി മുരളി, ലിജാ മനോജ്, തോമസ് അടൂർ, പ്രിയ ചാൾസ് എന്നിവർക്ക് പുരസ്കാരം സമ്മാനിച്ചു.
അനി ബിനു, ബോബി ലാജി, എബി അത്തിക്കയം, ബെന്നി ജോർജ് പത്തനംതിട്ട, നിതിൻ തോട്ടത്തിൽ, സിജോ, അജിത് കൃഷ്ണ, ഷിജോ തോമസ്, വർഗീസ് ഉമ്മൻ, തോമസ് ജോൺ, ഷെയ്റ്റ്സ്, ബൈജു പാപ്പച്ചൻ, രാജേഷ്, സോണി, ചിഞ്ചു ഷായ്റ്റ്സ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Kuwait Onam celebration
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ...