TAGS

 

യുഎഇയിലെ ആദ്യ ഇന്ത്യൻ ഫുട്ബോൾ ക്ലബായ അൽ ഇത്തിഹാദ് എഫ്.സിയെ മൂന്നാം ഡിവിഷൻ ക്ലബുകളിൽ ഒന്നായി യുഎഇ ഫുട്ബോൾ അസോസിയേഷൻ അംഗീകരിച്ചു.  മികവിന്റെ അടിസ്ഥാനത്തിൽ നാല് മലയാളികൾ അടക്കം 20 ഇന്ത്യക്കാരും 10 വിദേശികളും ഉൾപ്പെടെ മുപ്പതോളം കളിക്കാരെ തിരഞ്ഞെടു‌ത്തു.

 

പ്രഫഷണൽ ഫസ്റ്റ് ടീം സ്ക്വാഡിനുള്ള പരിശീലനം തുടങ്ങി.  ഇന്ത്യൻ ദേശീയ ടീമിനായി അണ്ടർ 19 ലെവലിൽ കളിച്ചിട്ടുള്ള സലിൽ ഉസ്മാനാണ് പരിശീലകൻ.  പ്രവാസി കളിക്കാർക്ക് അതുല്യ അവസരമാണ് കൈവന്നിരിക്കുന്നതെന്ന് ഇത്തിഹാദ് എഫ്‌സി സിഇഒ അറക്കൽ കമറുദ്ധീൻ അബുദാബിയിൽ വാ‍ർത്താസമ്മേളനത്തിൽ പറഞ്ഞു.