ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് ബസുമതി ഇതര അരിയുടെ കയറ്റുമതിക്ക് വീണ്ടും അനുമതി. 75,000 ടണ്‍ അരി കയറ്റുമതി ചെയ്യാനാണ് അനുമതി. നാഷണല്‍ കോഓപ്പറേറ്റീവ് എക്സ്പോര്‍ട്ട്സ് ലിമിറ്റഡിനാണ് കയറ്റുമതിക്ക് അനുമതി ലഭിച്ചത്.
യുഎഇയുടെ ആവശ്യം പരിഗണിച്ചാണ് രണ്ടുമാസത്തിന് ശേഷം ബസുമതി ഇതര അരി വീണ്ടുമെത്തിക്കുന്നത്. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി ജൂലൈ 20 മുതലാണ് ബസുമതിയൊഴികെ മറ്റിനം അരിയുടെയും അരിയുല്‍പന്നങ്ങളുടെയും കയറ്റുമതി നിര്‍ത്തിവച്ചത്. സിംഗപ്പൂരിലേക്ക് അരി കയറ്റുമതി ചെയ്യുന്നതിനും ഇന്ത്യ ഓഗസ്റ്റില്‍ അനുമതി നല്‍കിയിരുന്നു.
പ്രാദേശിക വിപണിയില്‍ അരിവിതരണം ഉറപ്പാക്കുന്നതിനായി പാക്കിസ്ഥാന്‍, വിയറ്റ്നാം, തായ്ലന്ഡ് എന്നിവിടങ്ങളില്‍ നിന്നാണ് യുഎഇ അരി എത്തിച്ചിരുന്നത്. ഇന്ത്യയില്‍ നിന്നുള്ള വരവ് നിലച്ചതോടെ അരിയുടെ പുനര്‍കയറ്റുമതിയും യുഎഇ താല്‍കാലികമായി നിര്‍ത്തിവച്ചിരുന്നു.
India permits 75,000 tonnes of non-basmati rice exports to UAE
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.