ഇന്ന് സൗദി ദേശീയദിനം. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ രാജ്യം വലിയ സാമൂഹ്യ സാമ്പത്തിക പരിവർത്തനങ്ങളൂടെ കടന്നുപോകുന്നതിനിടയിലാണ് വീണ്ടുമൊരു ദേശീയദിനം എത്തിയിക്കുന്നത്. മധ്യപൂർവദേശത്ത് പ്രബല ശക്തിയായി വളർന്നുകൊണ്ടിരിക്കുന്ന സൗദി വിപുലമായ പരിപാടികളോടെയാണ് ദേശീയദിനം ആഘോഷിക്കുന്നത്.
ഞങ്ങൾ സ്വപ്നം കാണും, ഞങ്ങൾ നേടും എന്ന മുദ്രാവാക്യം ഉയർത്തിയാണ് 93ാം ദേശീയദിനം സൗദി അറേബ്യ ആഘോഷിക്കുന്നത്. കഴിഞ്ഞ ഒൻപത് പതിറ്റാണ്ടുകളായി നേടിയ നാഴികക്കല്ലുകളും നേട്ടങ്ങളും വീക്ഷണങ്ങളും അടയാളപ്പെടുത്തുകയാണ് രാജ്യം. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ സാമൂഹ്യ സാമ്പത്തിക വിനോദസഞ്ചാര രംഗത്ത് വൻമാറ്റങ്ങളുടെ പാതയിലാണ് സൗദി. വിഷൻ 2030ന് പിന്നാലെ വിഷൻ 2040 ഉം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇടഞ്ഞുനിന്ന അയൽരാജ്യങ്ങളുമായി നയതന്ത്രബന്ധം പുനസ്ഥാപിച്ചും സന്ധിസംഭാഷണങ്ങളിൽ ഏർപ്പെട്ടും മേഖലയിലെ പ്രബല ശക്തിയായികൊണ്ടിരിക്കുകയാണ് രാജ്യം. സൗദി മാറുന്നതിനൊപ്പം ദേശീയദിനാഘോഷങ്ങളിലും വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിപുലമായ ആഘോഷ പരിപാടികളാണ് അരങ്ങേറുന്നത്. ഇതാണ് ഞങ്ങളുടെ വീടെന്നതാണ് ഇവണത്തെ തീം. രാജ്യത്തെ 13 പ്രവിശ്യകളിലും കരിമരുന്ന് പ്രയോഗം, സംഗീത വിരുന്ന്, പരേഡുകള്‍, കലാ പ്രകടനങ്ങള്‍, സാംസ്‌കാരിക സദസ്സുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. മലയാളികളുൾപ്പെടെയുള്ള പ്രവാസികളും ആഘോഷങ്ങളുടെ ഭാഗമാകും
1932 സെപ്റ്റംബർ 23നാണ് അതിവിശാലമായ ഭൂപ്രദേശം ഏകീകരിച്ച് കിങ്ഡം ഓഫ് സൗദി അറേബ്യ എന്ന് നാമകരണം ചെയ്തത്. നേതൃത്വം നൽകിയാതകട്ടെ അബ്ദുല്‍ അസീസ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ സൗദ് രാജാവും. എന്നാൽ ദേശീയദിനം ആഘോഷിച്ച് തുടങ്ങാൻ പിന്നെയും വർഷങ്ങളെടുത്തു. 2005ലാണ് ആഘോഷങ്ങൾ തുടങ്ങിയത്. 2007ലാണ് പൊതു അവധിയായി പ്രഖ്യാപിച്ചത്.
Saudi Arabia celebrates 93rd National Day
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ...