suhail-star

TAGS

ഗൾഫിൽ വേനൽചൂട് കുറയുന്നതിന്റെ സൂചനയായി സുഹൈൽ നക്ഷത്രമുദിച്ചു. യുഎഇയിൽ മുൻപ് എങ്ങുമില്ലാത്തപോലെ താപനില ഉയർന്ന വേനൽക്കാലമാണ് ഇതോടെ പടിയിറങ്ങുന്നത്. 53 ദിവസം നീണ്ടനിൽക്കുന്ന സുഹൈൽ സീസണിന്റെ തുടക്കമായാണ് നക്ഷത്രത്തിന്റെ വരവിനെ കണക്കാക്കുന്നത്.  

 

രാജ്യാന്തര വാന നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കിൽ സിറിയസിന് ശേഷം ആകാശത്ത് ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ് സുഹൈൽ.  ഭൂമിയിൽ നിന്ന് 313 പ്രകാശ വർഷം അകലെയാണ് ഇത്.  പുരാതന കാലം മുതൽ അറബികൾ സുഹൈൽ നക്ഷത്രം നോക്കിയാണ് വേനൽക്കാലം കഴിയുന്നത് കണക്കാക്കിയിരുന്നത്.  അറബ് രാജ്യങ്ങളിൽ മൽസ്യ ബന്ധനത്തിനും കൃഷിക്കും അനുയോജ്യമായ സമയം നിശ്ചയിക്കുന്നതും ഈ നക്ഷത്രത്തെ ആശ്രയിച്ചാണ്.   

 

UAE: Suhail star season begins; scorching summer heat to decrease