TAGS

ദമാം: ലുലു ഗ്രൂപ്പ്‌ സൗദിയിലെ ഏറ്റവും പുതിയ 26-ാമത് സ്റ്റോറും ദമാമിലെ അൽ റയ്യാനിൽ തുറന്നു. ആഗോള തലത്തിൽ ഇത് ‌ 224-മത്തെ ശാഖയാണ്‌. 

ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ്‌ ഡയറക്ടറുമായ എംഎ യൂസഫലിയുറ്റെയും മറ്റു പ്രമുഖ സർക്കാർ ഉദ്യോഗസ്ഥരുടെയും വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തിൽ അൽ ഷർഖിയ ചേംബർ ഡയറക്ടർ ബോർഡ് ചെയർമാൻ എച്ച്.ഇ ബാദർ സുലൈമാൻ അൽ റസീസ സ്റ്റോർ ഉദ്ഘാടനം ചെയ്തു.

 

അൽ റയ്യാൻ ഡിസ്ട്രിക്റ്റിലെ ഉസ്മാൻ ഇബ്ൻ അഫാൻ സ്ട്രീറ്റിലാണ്‌ പുതിയ ഹൈപർമാർകറ്റ്‌. ആധുനികവും വിശാലവുമായ പർച്ചേസിങ്‌ അനുഭവം പകരാൻ തക്കപാകത്തിലാണ് പുതിയ‌ സ്റ്റോറിന്റെ രൂപകൽപ്പന.  

 

100,000 ചതുരശ്ര അടിയിൽ സജ്ജീകരിച്ച സ്റ്റോർ സൂപ്പർമാർകറ്റ്‌, ഫ്രഷ്‌ഫുഡ്‌, ഗ്രോസറി എന്നിവയുടെ വിപുലമായ ശേഖരമാണ്‌. കൂടാതെ ബ്യൂട്ടി കൗണ്ടർ, ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ എന്നിവയും ഉണ്ട്‌.  ഡിജിറ്റൽ രംഗത്തെ  ഏറ്റവും പുതിയ ഗാഡ്‌ജെറ്റുകളും ബ്രാൻഡുകളും ഉൾക്കൊള്ളുന്ന ഇലക്ട്രോണിക്‌സ് വിപണിയാണ്‌ മറ്റൊരു പ്രത്യേകത.

 

സൗദി അറേബ്യയിലെ സാന്നിധ്യം വിപുലീകരിക്കുന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറഞ്ഞു. യുവ ഊർജവും പുതിയ കാഴ്ചപ്പാടും കൊണ്ട് ഊർജസ്വലമായ ഒരു വിപണിയെയാണ് രാജ്യം പ്രതിനിധീകരിക്കുന്നത്.  ഇത് ലുലുവിന്റെ വിഷനോടും അനുയോജ്യമാണ്‌. മേഖലയിലെ റീട്ടെയിൽ വിപണിയിലേക്ക് പുതിയ ഊർജം കൊണ്ടുവരാൻ ലുലു എന്നും സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

 

വിപുലമായ ഓർഗാനിക് ഫുഡ്‌സ് കൗണ്ടർ, വർണാഭമായ സാലഡ് ബാർ, ഹെൽത്ത് ആൻഡ് ഡയറ്റ് ഫുഡ്, ലുലുവിന്റെ സ്വന്തം ഇൻ-ഹൗസ് ഷെഫുകൾ നിർമിച്ച ഫ്രഷ് സുഷി മുതൽ ബിരിയാണി വരെയുള്ള അദ്ഭുതകരമായ ലോകവിഭവങ്ങൾ തുടങ്ങി പുതിയ ട്രെൻഡുകളോട്‌ യോജിച്ചവ സ്റ്റോർ ഉറപ്പ്‌ വരുത്തുന്നു.

 

പ്രീമിയം മാംസ ശേഖരവും ഒന്നാന്തരം സീഫുഡ് വിഭാഗവും ഇവിടെ ഒരുക്കിയിട്ടുണ്ട്‌. കൂടാതെ ഫ്രഷ്-ബേക്ക് ചെയ്ത ബ്രെഡുകൾ,  രുചികരമായ കേക്കുകൾ,  പേസ്ട്രി ഇനങ്ങളും ലഭ്യമാണ്‌. ഫ്രഷ്‌ ജ്യൂസുകളും സ്മൂത്തികളും ഉപഭോക്താക്കളെ ആകർഷിക്കും.

 

സിംഗിൾ-ലെവൽ സ്റ്റോറിൽ എളുപ്പത്തിൽ പർച്ചേസ്‌ ചെയ്യുന്നതിനും ഷോപ്പിങിനായി എത്തുന്നവർക്ക്‌ വിപുലമായ കാർ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്‌.‌ കൂടാതെ ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌‌ ആകർഷകമായ പ്രമോഷനുകളും  ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്‌.