oman-driving

ഒമാനിൽ വിദേശികളുടെ ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി രണ്ടു വർഷമായി ചുരുക്കി. വിദേശികൾ ഇനി മുതൽ രണ്ടുവർഷം കൂടുന്പോൾ ലൈസൻസ് പുതുക്കേണ്ടി വരും. മാർച്ച് ഒന്നിനു ശേഷം അനുവദിക്കുന്ന ലൈസൻസുകൾക്കാണ് രണ്ടു വർഷത്തെ കാലാവധിയെന്ന നിയമം ബാധകമാവുക. നി​ല​വി​ൽ ന​ൽ​കി​വ​രു​ന്ന ലൈ​സ​ൻ​സി​ന്​ പ​ത്ത്​ വ​ർ​ഷ​മാ​ണ്​ കാ​ലാ​വ​ധി. പു​തി​യ ഡ്രൈ​വ​ർ​മാ​ർ​ക്ക്​ പ്ര​ബേ​ഷ​ൻ സം​വി​ധാ​ന​ത്തി​ൽ ഒരു വർഷം കാ​ലാ​വ​ധി​യു​ള്ള താ​ൽ​ക്കാ​ലി​ക ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ ആ​യി​രി​ക്കും ആ​ദ്യം അ​നു​വ​ദി​ക്കു​ക. 

താ​ൽ​ക്കാ​ലി​ക ലൈ​സ​ൻ​സി​ൽ പ​ത്തി​ല​ധി​കം ബ്ലാ​ക്ക്​ പോ​യ​ൻ​റ്​ ല​ഭി​ക്കു​ന്ന ഡ്രൈ​വ​ർ​മാ​രോ​ട്​ കൂ​ടു​ത​ൽ ഡ്രൈ​വി​ങ്​ പ​രി​ശീ​ല​ന​ത്തി​ന്​ നി​ർ​ദേ​ശി​ക്കും. വ​ർ​ഷ​ത്തി​ൽ ഏ​ഴി​ല​ധി​കം ബ്ലാ​ക്ക്​ പോ​യ​ൻ​റു​ക​ൾ ഉ​ള്ള​വ​രു​ടെ താ​ൽ​ക്കാ​ലി​ക ലൈ​സ​ൻ​സ്​ ഒ​രു വ​ർ​ഷം കൂ​ടി മാ​ത്ര​മേ നീ​ട്ടി ന​ൽ​കുകയുള്ളൂ. ​ർ​ച്ച്​ ഒ​ന്നു​ മു​ത​ൽ കാ​റി​ലെ പി​ൻ​സീ​റ്റ്​ യാ​ത്ര​ക്കാ​ർ​ക്കും സീ​റ്റ്​ ബെ​ൽ​റ്റ്​ നി​ർ​ബ​ന്ധ​മാ​ക്കും. നി​ല​വി​ൽ ഡ്രൈ​വ​റും മു​ൻ​സീ​റ്റ്​ യാ​ത്ര​ക്കാ​ര​നും സീ​റ്റ്​ ബെ​ൽ​റ്റ്​ ധ​രി​ച്ചാ​ൽ മ​തി. 

നാ​ലു വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക്​ പ്ര​ത്യേ​ക സീ​റ്റും നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. സ്​​ത്രീ​ക​ൾ​ക്ക്​ ടാ​ക്​​സി വാ​ഹ​ന​ങ്ങ​ളും വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ളും ഒാ​ടി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്യും. ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയും വർധിപ്പിച്ചിട്ടുണ്ട്. അ​പ​ക​ട​ങ്ങ​ൾ കു​റ​ച്ച്​ ഗ​താ​ഗ​ത സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ ഭേ​ദ​ഗ​തി​ക​ൾ ന​ട​പ്പാ​ക്കുന്നത്.