സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ ബഹുനില കെട്ടിടത്തിൽ അഗ്നിബാധ. ആർക്കും പരുക്കില്ല. വൻ നാശനഷ്ടം കണക്കാക്കുന്നു.
അൽ ഒലായ സ്ട്രീറ്റിലെ അൽ ഫൈസലിയ ടവറിനടുത്തെ ബഹുനില കെട്ടിടത്തിലാണ് തീ പിടിത്തം. ഇവിടെ നിന്ന് കറുത്ത പുക ഉയരുന്നത് കണ്ട് ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് വിഭാഗം തീ അണയ്ക്കുകയായിരുന്നു.