ലോകത്തിലെ റീടെയ്ൽ സ്ഥാപനങ്ങളിൽ ലുലു ഗ്രൂപ്പ് ഇന്‍റർനാഷനൽ 141ാം സ്ഥാനത്തെത്തി. രാജ്യാന്തര കൺസൽട്ടൻസി സ്ഥാപനമായ ഡിലോയ്റ്റിന്‍റെ ഗ്ലോബൽ പവേഴ്സ് ഓഫ് റീടെയ് ലിങ് പുറത്തിറക്കിയ പട്ടികയിലാണ് ലുലു ഇടംപിടിച്ചത്.
ജിസിസിയിൽനിന്ന് പട്ടികയില്‍ ഇടം നേടിയ മൂന്ന് റിട്ടെയ്ല്‍ ഗ്രൂപ്പുകളില്‍ മുന്‍നിരയിലാണ് യുഎഇ ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണലിന്‍റെ സ്ഥാനം. മാജിദ് അൽ ഫുത്തെയിം, സൌദി അറേബ്യയിൽനിന്നുള്ള സവോള ഗ്രൂപ്പ് എന്നിവയാണ് പട്ടികയില്‍ ഇടം നേടിയ മറ്റു ഗ്രൂപ്പുകള്‍. പത്തു രാജ്യങ്ങളിലായി ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർസ്റ്റോറുകൾ എന്നിവയുടെ ശൃംഖലയുള്ള ലുലു 690 കോടി ഡോളർ വരുമാനമാണ് 2016ൽ രേഖപ്പെടുത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. 10.2 ശതമാനം വാർഷിക വളർച്ചയാണ് നേടിയത്. നൂറ്റിനാൽപതിലേറെ സ്റ്റോറുകളും 32 ശതമാനം വിപണി പങ്കാളിത്തവുമായി ജിസിസി, ഈജിപ്ത്, ഇന്ത്യ, ഇന്തൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളിലാണ് ലുലുവിന്‍റെ സാന്നിധ്യം. വോൾ-മാർട്ട് ഉൾപ്പെടെ അമേരിക്കൻ കമ്പനികളാണ് പട്ടികയിൽ ആദ്യസ്ഥാനങ്ങളിലുള്ളത്.