goerge-macadan
ദുബായില്‍ സോഫ്റ്റ്‌വെയര്‍ കണ്‍സല്‍ട്ടന്റായ കോഴിക്കോട് സ്വദേശി ഫ്രെഡറിക് ജോര്‍ജ് മക്കാഡന്‍ (52) നിര്യാതനായി. പരേതരായ കോഴിക്കോട് മെഡിക്കല്‍ കോളജ് മുന്‍ പ്രഫസര്‍ വിത്സണ്‍ എച്ച്. മക്കാഡന്റെയും മെഡിക്കല്‍ കോളജ് മുന്‍ നഴ്‌സിങ് സൂപ്രണ്ട് ബിയാട്രിസ് മക്കാഡന്റെയും മകനാണ്. ഭാര്യ: അമല്‍. മകന്‍: ആദം (എട്ട്). ഖലീജ് ടൈംസ് സപ്‌ളിമെന്റ്‌സ് എഡിറ്റര്‍ സുചിത്ര സ്റ്റീവന്‍ സാമുവല്‍, ആംഗ്‌ളോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക അനിലാ രേഖാ മക്കാഡന്‍ സഹോദരങ്ങളാണ്. മൃതദേഹം പിന്നീട് നാട്ടില്‍ സംസ്‌കരിക്കും.