accident-2
റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ രണ്ടുമലയാളികൾ മരിച്ചു. തിരുവനന്തപുരം സ്വദേശി അതുൽ ഗോപൻ, എറണാകുളം സ്വദേശി അർജുൻ വി.തമ്പി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇടുക്കി കുമളി സ്വദേശി ബിനുവിനെ റാസൽഖൈമ സഖർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ച വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. റാസൽഖൈമയിലെ റാക് ഹോട്ടൽ ജീവനക്കാരാണ് അപകടത്തിൽപെട്ടത്