abudabi-confrence-t

ലോക ഭാവി ഊര്‍ജ സമ്മേളനം അബുദാബിയില്‍ സമാപിച്ചു. സുസ്ഥിര വാരാചരണത്തിന്‍റെ ഭാഗമായി നടന്ന സമ്മേളനത്തില്‍ നിരവധി പ്രായോഗിക നിര്‍ദേശങ്ങളാണ് ഉയര്‍ന്നുവന്നത്. 

 

ലോകം നേരിടുന്ന ഊര്‍ജ വെല്ലുവിളി പരിഹരിച്ച് സുസ്​ഥിര ഭാവി ഉറപ്പാക്കുന്നതില്‍ ഊന്നിയായിരുന്നു സമ്മേളനം. ഇതോടനുബന്ധിച്ച് കാര്‍ബണ്‍ മാലിന്യ മുക്തമായ ഇലക്ട്രിക് ബസ്, അബുദാബി പൈലീസിന്‍റെ ഹൈഡ്രജന്‍ പെട്രോള്‍ കാര്‍ ഉള്‍പെടെ നിരവധി ബദല്‍മാര്‍ഗങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. ഊർജസ്രോതസ്സുകൾ വികസിപ്പിക്കുന്നതിനും അതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുന്നതിനും മികച്ച അവസരമാണ് സുസ്ഥിര വാരാചരണത്തിലൂടെ ഒരുക്കിയതെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. നാലു ദിവസം നീണ്ട സമ്മേളനത്തില്‍ 175 രാജ്യങ്ങളില്‍നിന്നുള്ള 35,000 പ്രതിനിധികള്‍ പങ്കെടുത്തു.