യുഎഇയിൽ ജോലി ലഭിക്കാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. ഫെബ്രുവരി നാലു മുതല്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് തൊഴില്‍ വീസ ലഭിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
സ്വന്തം രാജ്യത്തുനിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റാണ് തൊഴില്‍ വീസാ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്. മറ്റൊരു രാജ്യത്ത് അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ താമസിക്കുന്നവരാണെങ്കില്‍ ആ രാജ്യത്തുനിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അതത് രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളിലെ ഹാപ്പിനസ് കേന്ദ്രങ്ങളില്‍നിന്ന് ഈ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുകയും വേണം. തൊഴില്‍ വീസ എടുക്കുന്നവര്‍ക്ക് മാത്രമാണ് പുതിയ നിയമം ബാധകമാവുക. കുടുംബാംഗങ്ങള്‍ക്കോ ആശ്രിതര്‍ക്കോ നിയമം ബാധമകല്ല. സന്ദര്‍ശക വീസയില്‍ എത്തുന്നവരെയും പുതിയ നിയമത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സമൂഹ നന്മയും സുരക്ഷയും കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികള്‍ ഉള്‍പെട്ട ഉന്നത തല സമിതി വ്യക്തമാക്കി.