kid-death
അജ്മാൻ: കാണാതായ സ്വദേശി ബാലികയുടെ മൃതദേഹം വീടിന്റെ അഴുക്കുചാലിൽ കണ്ടെത്തി. അൽ റൗദ ഏരിയയിൽ ഇന്നലെ(തിങ്കൾ) രാത്രിയാണ് സംഭവം. വൈകിട്ട് അഞ്ചിന് വീട്ടിൽ നിന്ന് കാണാതായ കുട്ടിക്ക് വേണ്ടി വീട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഫോറൻസിക് ലാബിലേയ്ക്ക് മാറ്റി. മരണകാരണം അറിവായിട്ടില്ല.