dubai-happiness

ദു​ബായ്​ കീരിടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ​ഷെയ്ഖ്​ ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും  ഒമാൻ അതിർത്തിയിലെ ദു​ബായ്​ എമിഗ്രേഷന്‍റെ ഹാപ്പിനെസ് സെന്ററിന് 5-സ്റ്റാർ ​റേറ്റിങ്​ പദവി സമ്മാനിച്ചു.​ ​മികച്ച രീതിയിൽ ഉപ​യോക്തൃ സേവനങ്ങൾ നൽകിയതിനാണ് കേന്ദ്രത്തിന് ​ഇൗ ​പദവി സമ്മാനിച്ചത്.

 

രാജ്യാന്തര  നിലവാരത്തിൽ സേവനങ്ങൾ  നല്‍കി ഉപ​യോക്താകള്‍ക്ക് സന്തോഷകരമായ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ദു​ബായ്​ ഗവണ്‍മെന്‍റ് ആരംഭിച്ച  ഗ്ലോബൽ സ്റ്റാർ ​റേറ്റിങ്​ പ്രോഗ്രാമിന്‍റെ 5 -സ്റ്റാർ പദവിയാണ് കേന്ദ്രത്തിന് ലഭിച്ചത്. ​കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് ​ഷെയ്ഖ് ഹംദാൻ മികച്ച സേവനങ്ങൾക്കുള്ള അംഗീകാരം നൽകി ഓഫീസ് മന്ദിരത്തിൽ സ്റ്റാർ പദവി അനാച്ഛാദനം ചെയ്തത്.​ ദു​ബാ​യിൽ ഏറ്റവും മികവാർന്ന രീതിയിൽ ഉപ​യോക്തൃ  സേവനം നൽകുന്നവർക്ക് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ​ഷെയ്ഖ്​ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ നിർ​ദേശപ്രകാരം ആരംഭിച്ച പദ്ധതിയാണ്  ഗ്ലോബൽ സ്റ്റാർ റേ​റ്റിങ്​ പ്രോഗ്രാം . പരിപാടിയുടെ രണ്ടാമത്തെ സെഷനിലാണ് ഹത്ത  കസ്റ്റമർ ഹാപ്പിനെസ് സെന്ററിന്  അംഗീകാരം ലഭിച്ചത്.

 

ജിഡിആർഎഫ്എ ഉപമേധാവി മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ ​ഷെയ്ഖ് ​ഹംദാനെ സ്വീകരിച്ചു. ഉപ​യോക്തൃ സന്തുഷ്‌​ടിയാണ് ഗവണ്മെമെന്റിന്‍റെ വികസന കാഴ്ച​പ്പാ​ടുകളെ മുന്നോട്ട് നയിക്കുന്നത്. സമൂഹത്തിന്‍റെ  സന്തോഷകരമായ വ്യവസ്ഥികള്‍ നല്‍കുന്ന ​നിലപാടുകൾ സർക്കാർ സേവനങ്ങൾ കൂടുതല്‍ മേഖലയിലേക്ക് വിപുലപ്പെടുത്താൻ പ്രചോദനമാകുന്നുയെന്ന് ​ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് റാഷിദ് അൽ മക്തും സ്റ്റാർ  അനാച്ഛാദന ചടങ്ങില്‍ പറഞ്ഞു. 

 

സമൂഹത്തിന്റെ അടിസ്ഥാന മൂല്യം എന്ന നിലയിൽ സന്തോഷം നിറഞ്ഞ അവസ്ഥ സ്ഥാപിക്കുന്നതിനുള്ള ലക്ഷ്യത്തോടെയാണ് ഗ്ലോബൽ സ്റ്റാർ റേറ്റി​ങ്  പദ്ധതി ആരംഭിച്ചത്.​ ​പൊതുജനസേവനങ്ങളില്‍ ഗവൺമെന്റ് സേവനങ്ങളുടെ വിതരണം വർദ്ധിപ്പിക്കുന്നതിന് ക്രിയാത്മകമായതും നൂതനവുമായ മാർഗങ്ങൾ കണ്ടെത്തുക എന്നതാണ്  പ്രധാന ലക്ഷ്യം.​ ​വ്യത്യസ്ത സേവന ചാനലുകളിൽ ​രാജ്യാന്തര നിലവാരത്തിൽ അസാധാരണമായ ഒരു ഉപ​യോക്തൃ അനുഭവം സൃഷ്ടിക്കുന്നതിനുള്ള  ദു​ബായ്​ സർക്കാറിന്റെ ശ്രമത്തിന്‍റെ  ഭാഗമാണ് ഇത്തരത്തിലുള്ള പദ്ധതിയെന്നു അദ്ദേഹം കൂട്ടിചേര്‍ത്തു.​ ​5-സ്റ്റാർ റേറ്റി​ങ്ങിന്​ ഹത്ത ഓഫീസിനെ  പ്രാപ്തരാക്കിയ  ജീവന​ക്കാരുടെ സേവന മികവുകളെ  ​ഷെയ്ഖ് ഹംദാൻ പ്രശംസിച്ചു.​ ​ദു​ബായ്​ എക്സിക്യൂട്ടീവ് കൗൺസിലിന്‍റെ സെക്രട്ടറി ജനറല്‍ അബുള്ള ബസ്തിയും  ദു​ബായ്​ എമിഗ്രേഷന്‍റെ വിവിധ വകുപ്പ് മേധാവികളും ജീവനക്കാരും  ചടങ്ങില്‍ പങ്കെടുത്തു.