mers

ഒമാനില്‍ വീണ്ടും മെര്‍സ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഡിസംബര്‍ 11ന് യുഎഇയില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഹൈമയില്‍ നിന്നുള്ള 39 വയസുള്ള സ്വദേശി യുവാവില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. ഇയാളുടെ നില തൃപ്തികരമാണെന്നും ഇപ്പോള്‍ വീട്ടില്‍ തുടര്‍ ചികിത്സ തേടുകയാണെന്നും അധികൃതര്‍ അറിയിച്ചു.

നവംബറില്‍ സ്വദേശി കൗമാരക്കാനിലും മെര്‍സ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. നേരത്തെ മുസന്നയില്‍ 54 വയസുകാരനില്‍ മെര്‍സ് ബാധ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ആരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും ഇടപെടുകയും ചെയ്തു. മന്ത്രാലയം ഇടപെട്ട് അടിയന്തരമായി വിദഗ്ധ ചികിത്സാ സംവിധാനങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു.