indian-cleaner

 

വഴിയില്‍ നിന്ന് ലഭിച്ച സ്വർണ-വജ്ര ആഭരണങ്ങൾ അടങ്ങിയ ബാഗ് പൊലീസില്‍ ഏല്‍പിച്ച ഇന്ത്യന്‍ തൊഴിലാളിക്ക് ദുബായ് ഭരണകൂടത്തിന്‍റെ ആദരം. വര്‍ഷങ്ങളായി ദുബായില്‍ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളിയായ വിനയ് കട്ടറിന് കിട്ടിയ ബാഗില്‍ 200,000 ദിർഹം മൂല്യമുള്ള സ്വർണ-വജ്ര ആഭരണങ്ങൾ ഉണ്ടായിരുന്നു. ഇന്ത്യക്കാരന്‍റെ സത്യസന്ധതയെ അഭിനന്ദിച്ച ദുബായ് പൊലീസ്  അദ്ദേഹത്തിന് പാരിതോഷികങ്ങളും നല്‍കി. ദുബായ് അൽ ഖാസിസിലെ ജോലിക്കിടെയാണ് ബാഗ് കിട്ടിയത്. 

 

ഉടൻ അടുത്തുള്ള അൽ ഖാസിസ് പൊലീസ് സ്റ്റേഷനിൽ  ബാഗ് എത്തിച്ചു. ഇന്ത്യക്കാരന്റെ സത്യസന്ധതയെ അൽ ഖാസിസ് പൊലീസ് സ്റ്റേഷന്‍ ഡയറക്ടർ ബ്രിഗേഡിയർ യൂസഫ് അലി അദീതി സർട്ടിഫിക്കറ്റും സമ്മാനവും നൽകി ആദരിച്ചു. ദുബായ് പൊലീസിന്‍റെ മീഡിയ ഓഫീസ് തന്ന ട്വിറ്റര്‍ വഴി വാര്‍ത്ത ലോതകത്തെ അറിയിച്ചു.