dubai-frame-t

ലോകത്തിന് പുതുവർഷ സമ്മാനമായി ദുബായ് ഫ്രെയിം തുറന്നു. ദുബായ് സബീൽ പാർക്കിലാണ് 150 മീറ്റർ ഉയരമുള്ള ദുബായ് ഫ്രെയിം നിർമിച്ചിരിക്കുന്നത്. 

 

ദുബായുടെ പഴയകാല ചരിത്രത്തെയും ഭാവിയിലേക്കുള്ള സ്വപ്നങ്ങളെയും ബന്ധിപ്പിക്കുന്ന പാലമാണ് ദുബായ് ഫ്രെയിം. സന്ദർശകർക്ക് പുതിയ ദൃശ്യാനുഭവവം, ദുബായുടെ വേറിട്ട കാഴ്ചാനുഭവവും സമ്മാനിക്കുന്ന രീതിയിലാണ് ദുബായ് ഫ്രെയിം ഒരുക്കിയിരിക്കുന്നത്. ഫ്രെയിമിൻറെ രണ്ടു ടവറുകൾ ചരിത്രത്തെയും ഭാവിയെ പ്രതിനിധികകരിക്കുന്പോൾ ഇവയെ പരസ്പരം ബന്ധിപ്പിക്കുന്ന പാലം വർത്തമാനകാലത്തെ അടയാളപ്പെടുത്തുന്നു. ദുബായുടെ ചരിത്രവും പാരന്പര്യവും വളർച്ചയും വ്യക്തമാക്കുന്ന ത്രിഡി പ്രദർശനത്തിലൂടെയും ദുബായ് ഫ്രെയിം സന്ദർഖരെ സ്വീകരിക്കുന്നത്. ഫ്രെയിമിൻറെ മുകളിൽ നിന്നാൽ പഴയ ദുബായുടെയും പുതിയ ദുബായുടെയും കാഴ്ചകൾ ഒരേ പോലെ ആസ്വദിക്കാം. 90 മീറ്റർ ദൈർഘ്യമുള്ള സ്ഫടിക പാലമാണ് ഫ്രെയിമിലെ മറ്റൊരു ആകർഷണം. 

 

അന്പത് വർഷത്തിനപ്പുറം വിഭാവം ചെയ്യുന്ന ദുബായുടെ വിർച്വൽ റിയാലിറ്റി ഷോയും സന്ദർശകർക്ക് ആസ്വദിക്കാൻ അവസരമുണ്ട്. രാവിലെ പത്തുമുതൽ വൈകിട്ട് ഏഴു വരെയാണ് സന്ദർശനസമയം. അന്പത് ദിർഹമായിരിക്കും ടിക്കറ്റ് നിരക്ക്. 25 കോടി ദിർഹമാണ് ഇതിൻറെ നിർമാണ ചെലവ്.