ഗൾഫിലെ സ്വർണാഭരണ വിപണിയിൽ സ്വാധീനം ശക്തമാക്കി കല്യാൺ ജുവലേഴ്സിൻറെ ഒമാനിൽ പുതിയ ഷോറൂമുകൾ തുറന്നു. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനാണ് ഷോറൂമുകളുടെ ഉദ്ഘാടനം നിർവഹിച്ചത്.
അൽ മാബില നെസ്റ്റോ ഹൈപ്പർമാർക്കറ്റ്, റുവി ഹൈസ്ട്രീറ്റ്, ബുഷാറിലെ അവന്യൂസ് മാൾ എന്നിവിടങ്ങളിലാണ് കല്യാൺ ജുവലേഴ്സിൻറെ പുതിയ ഷോറൂമുകൾ തുറന്നത്. കല്യാൺ ജുവലേഴ്സ് ബ്രാൻഡ് അംബാസഡർമാരായ നാഗാർജുന, പ്രഭു, ശിവരാജ്കുമാർ, മഞ്ജു വാര്യർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഷാരൂഖ് ഖാൻ ഷോറൂമുകളുടെ ഉദ്ഘാടനം നിർവഹിച്ചത്. താരങ്ങളെ കാണുന്നതിന് വൻ ജനക്കൂട്ടമാണ് ഉദ്ഘാടന വേദിയിലേക്ക് ഒഴുകിയെത്തിയത്. ഒമാനിലെ ജനങ്ങൾക്ക് കല്യാൺ ജുവലേഴ്സിൽ ലോകോത്തര ഷോപ്പിങ് അനുഭവം ലഭ്യമാക്കുമെന്ന് ചെയർമാൻ ടി.എസ്.കല്യാണരാമൻ പറഞ്ഞു.
ഒമാനിൽ മൂന്ന് ഷോറുമൂകൾ കൂടി തുറന്നതോടെ ഇന്ത്യയിലും മധ്യപൂർവ ദേശത്തുമുള്ള കല്യാൺ ഷോറൂമുകളുടെ എണ്ണം 121 ആയി. കല്യാണിൻറെ പുതിയ ഷോറൂമുകളിൽ നിന്ന് ആഭരണങ്ങൾ വാങ്ങുന്നവർക്ക് പ്രത്യേക സമ്മാനങ്ങളുമുണ്ട്.