കേരളത്തിൻറെ ഗ്രാമീണ ആഘോഷങ്ങളുടെ ഓർമ പുതുക്കി അബുദാബിയിൽ കേരളോൽസവം. നാടൻ ഭക്ഷ്യവിഭവങ്ങളും കലാ സാംസ്‌കാരിക പരിപാടികളുമാണ് കേരളോൽസവത്തിൻറെ മുഖ്യ ആകർഷണം.
നാടുവിട്ട് പ്രവാസലോകത്തെത്തിയവർക്ക് ഗ്രാമീണ അനുഭവം സമ്മാനിക്കുകയാണ് കേരളോൽസവം. നാടൻ ഭക്ഷണ പലഹാരങ്ങളും ഗ്രാമീണ ചന്തയിലെ അന്തരീക്ഷവും ഇവിടെ ആസ്വദിക്കാം. അനുഭവിച്ചറിയാം. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളാണ് കേരളോൽസവത്തിൽ ഒരുക്കിയിരിക്കുന്നത്. നാടൻ രുചികൾ പ്രവാസിക്ക് തിരികെ സമ്മാനിക്കുന്ന നാട്ടുപലഹാരങ്ങളാണ് പ്രധാന ആകർഷണം. കുലുക്കി സർബത്ത് വരെയുള്ള ന്യൂജെൻ കേരളീയ വിഭവങ്ങൾ ഇവിടെ ആസ്വദിക്കാം. വിവിധ തരത്തിലുള്ള പ്രദർശനങ്ങളും കേരളോൽസവത്തിലുണ്ട്. കേരളീയ കലകളുടെ അവതരണവും കേരളോൽസവത്തെ വേറിട്ടതാക്കുന്നു.