representational-image

മസ്‌കത്ത് സിറ്റി സെന്ററില്‍ പൊലീസ് ഉദ്യോഗസ്ഥനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് ആക്രമണം നടന്നത്. പ്രതിയെ അറസ്റ്റ് ചെയ്തതായും ഇയാള്‍ മാനസിക പ്രശ്‌നങ്ങളുള്ളയാളാണെന്നും പൊലീസ് അറിയിച്ചു. 

ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് നേരെ അക്രമി കത്തിയുമായി അടുക്കുകയായിരുന്നു. പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ മാരകമായി കുത്തുകയും കൊലപ്പെടുത്തുകയുമായിരുന്നു. ജോലിക്കിടെ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും ആര്‍ഒപി വക്താവ് പറഞ്ഞു.  

സാമൂഹിക മാധ്യമങ്ങള്‍ വഴി വലിയ തോതില്‍ സംഭവത്തിന്റെ ചിത്രങ്ങളും വിഡിയോകളും പ്രചരിച്ചിരുന്നു. ഇത് പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.