uae-petrol

 

പുതുവർഷത്തിൽ യുഎഇയിൽ ഇന്ധന വില വർധിക്കും. അഞ്ചു ശതമാനം മൂല്യവഞധിത നികുതി കൂടി ചേർത്ത് ഒന്പത് ഫിൽസിൻറെ വരെ വർധനയാണ് ഇന്ധനവിലയിൽ ഉണ്ടായിരിക്കുന്നത്. 

 

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 60 ഡോളറെന്ന കഴിഞ്ഞ രണ്ടര വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണുള്ളത്. ഈ സാഹചര്യത്തിലാണ് യുഎഇയിൽ ഇന്ധന വില വീണ്ടും വർധിപ്പിക്കുന്നത്. ജനുവരി ഒന്നു മുതൽ നിലവിൽ വരുന്ന അഞ്ചുശതമാനം മൂല്യവർധിത നികുതി കൂടി ചേർത്തുള്ള നിരക്കുകളാണ് പുറത്തു വിട്ടിരിക്കുന്നത്. ഇതനുസരിച്ച് നിലവാരം കൂടിയ സൂപ്പർ 98 പെട്രോൾ ലീറ്ററിന് ഒന്പത് ഫിൽസാണ് വർധിച്ചത്. ഡിസംബറിൽ ലീറ്ററിന് 2.15 ദിർഹമായിരുന്നത് ജനുവരിയിൽ 2.24 ദിർഹമാകും. സ്പെഷൽ 95ന് രണ്ടു ദിർഹം നാലു ഫിൽസിൽ നിന്ന് 2.12 ദിർഹമായി വില വർധിക്കും. ഇ പ്ലസ് പെട്രോളിന് 1.97 ദിർഹത്തിൽ നിന്ന് 2.05 ദിർഹത്തിലെത്തും. രണ്ട് ദിർഹം 33 ഫിൽസായിരിക്കും ജനുവരി ഒന്നുമുതൽ ഡിസലിൻറെ വില. ഈ വർഷം ജൂലൈ മുതൽ തുടർച്ചയായ വില വർധനവാണ് ഇന്ധനവിലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആറു മാസം കൊണ്ട് 38 ഫിൽസാണ് ഡീസൽ വില വർധിച്ചത്.