kuwait12
2018 മുതൽ മൂല്യവർധിത നികുതി നടപ്പാക്കില്ലെന്ന് കുവൈറ്റ്. നികുതി സംവിധാനം നടപ്പാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് കുവൈത്തിൻറെ തീരുമാനം. മൂല്യവർധിത നികുതി നടപ്പാക്കുന്നതിൻറെ പാർലമെൻറിൻറെ അനുമതിയും ആവശ്യമാണ്. എന്നാൽ ജിസിസി അംഗീകരിച്ച ബിൽ കുവൈത്ത് പാർലമെൻ‌റ് ഇതുവരെ അംഗീകരിച്ചിട്ടില്ല. സാങ്കേതികതടസങ്ങൾ നിലനിൽക്കുന്നതിനാൽ വാറ്റ് നടപ്പാക്കുന്നത് സംബന്ധിച്ച നടപടി ധനമന്ത്രാലയം പ്രഖ്യാപിച്ചിട്ടുമില്ല. നേരത്തെ ഒമാനും വാറ്റ് നടപ്പാക്കുന്നത് ഒരു വർഷത്തേക്ക് നീട്ടിവച്ചിരുന്നു.