കുവൈത്തിൽ മുപ്പത് തികയാത്ത വിദേശികൾക്ക് തൊഴിൽ മേഖലയിൽ നിരോധനം ഏർപ്പെടുത്തുന്ന തീരുമാനം താത്കാലികമായി മാറ്റിവച്ചു. ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരേണ്ടിയിരുന്ന തീരുമാനമാണ് മാറ്റിവച്ചത്. വിശദമായ പഠനത്തിനും ചില മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും നിർദേശങ്ങൾ അവലോകനം ചെയ്യുന്നതിനുമുള്ള കാലതാമസം പരിഗണിച്ചാണ് നടപടി. പരിചയ സന്പത്തില്ലാത്ത പ്രൊഫഷനലുകളെ നിയമിക്കുന്നത് തൊഴിൽ മേഖലയ്ക്ക് ഗുണകരമല്ലെന്ന് വിലയിരുത്തിയായിരുന്നു 30 വയസിൽ താഴെയുള്ളവർക്ക് നിരോധനം കൊണ്ടുവരാൻ ആലോചിച്ചത്.