നേപ്പാളില്‍ മിന്നല്‍ പ്രളയത്തെ തുടര്‍ന്നുള്ള രക്ഷാദൗത്യം പതിനൊന്നാം ദിവസവും തുടരുന്നു. ഇതുവരെ 1334 പേരുടെ മരണം സ്ഥിരീകരിച്ചു. 275 ഇന്ത്യക്കാരടക്കം 4886 പേരെ കണ്ടെത്താനുണ്ട്. ടിബറ്റില്‍ 31 പേരാണ് മരിച്ചത്. ഡിഎന്‍എ സാംപിളുകള്‍ ശേഖരിച്ച ശേഷം 1,030 മൃതദേഹങ്ങള്‍ സംസ്കരിച്ചു. 

കാണാതായ ഇന്ത്യക്കാരുടെ ബന്ധുക്കളുടെ ഡിഎൻഎ പരിശോധന വിവിധ  സംസ്ഥാനങ്ങളിലായി തുടരുകയാണ്. നേപ്പാൾ പൊലീസിന്‍റെയും ഇന്ത്യൻ എംബസിയുടെയും ഇമെയിലുകളിലേക്ക് പരിശോധന റിപ്പോർട്ട് അയച്ചാണ് നടപടി പുരോഗമിക്കുന്നത്. നേപ്പാളിലെ നദി തീരങ്ങളിൽ കനത്ത ജാഗ്രത തുടരുകയാണ്. ദാർച്ചൂലയിൽ ഉണ്ടായ മണ്ണിടിച്ചിലിന് പിന്നാലെ ജില്ലാ ഭരണകൂടം മിന്നൽ പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നു. 

ENGLISH SUMMARY:

Nepal flood rescue operations are continuing on the eleventh day following a devastating flash flood. The confirmed death toll has reached 1334, with 4886 people, including 275 Indian nationals, still missing.