In this image received on May 15, 2026, Fighter jets fly in formation during a ceremonial reception for Prime Minister Narendra Modi, in Abu Dhabi. (PMO via PTI Photo)(PTI05_15_2026_000090B)

In this image received on May 15, 2026, Fighter jets fly in formation during a ceremonial reception for Prime Minister Narendra Modi, in Abu Dhabi. (PMO via PTI Photo)(PTI05_15_2026_000090B)

TOPICS COVERED

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുെട അഞ്ച് രാജ്യങ്ങളിലേക്കായുള്ള സന്ദര്‍ശനം ഇന്നലെ ആരംഭിച്ചു. സന്ദര്‍ശനത്തിന്റെ ഭാഗമായി ആദ്യമെത്തിയത് യുഎഇയിലായിരുന്നു. അബുദബി വിമാനത്താവളത്തിൽ ലഭിച്ച ഔദ്യോഗിക സ്വീകരണത്തിന് ശേഷം പ്രധാനമന്ത്രി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തിയ വിവരങ്ങളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ നരേന്ദ്രമോദിയുടെ ‘എയര്‍ഇന്ത്യ വണ്‍’ വിമാനം യുഎഇ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചയുടന്‍ പിന്നാലെ വന്ന രണ്ട് എഫ്–16 യുദ്ധവിമാനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവരികയാണ്.

യുഎസ്–ഇസ്രയേല്‍–ഇറാന്‍ യുദ്ധസംഘര്‍ഷങ്ങള്‍ക്കിടെ യുഎഇയ്ക്ക് നേരെ ഇറാന്‍ തൊടുത്തുവിട്ട ഡ്രോണുകളേയും മിസൈലുകളേയും വിജയകരമായി വെടിവച്ചിട്ട, എഫ് 16 ബ്ലോക്ക് 60 ഡെസേര്‍ട്ട് ഫാല്‍ക്കണ്‍  യുദ്ധവിമാനങ്ങള്‍ തന്നെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ എയര്‍ക്രാഫ്റ്റിനു പിന്നാലെ പറന്നത്. എന്നാല്‍ ഇത് ഇന്ത്യക്ക് യുഎഇ നല്‍കിയ പ്രത്യേക ആദരവായിരുന്നുവെന്നതാണ് പുറത്തുവരുന്ന വിവരം.

uae-visit

**EDS: THIRD PARTY IMAGE** In this image received on May 15, 2026, Prime Minister Narendra Modi and UAE President Sheikh Mohamed bin Zayed Al Nahyan during delegation-level talks, in Abu Dhabi. (PMO via PTI Photo)(PTI05_15_2026_000100B)

ഡൽഹിയും അബുദബിയും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ പ്രതീകമായാണ് യുഎഇയുടെ എഫ്-16 പോർവിമാനങ്ങൾ മോദിയുടെ വിമാനത്തിന് അകമ്പടി സേവിച്ചത്. ഇരുരാജ്യങ്ങള്‍ക്കുമിടെയിലെ തന്ത്രപരമായ വിശ്വാസത്തിന്റേയും പങ്കാളിത്തത്തിന്റേയും പ്രതിഫലനമായിരുന്നു ഈ അകമ്പടി. ശക്തമാകുന്ന ബന്ധമെന്നാണ് ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പി ഐടി സെൽ മേധാവി അമിത് മാളവ്യ എക്സില്‍ കുറിച്ചത്. 

ആകാശത്ത് ഒരു രാജ്യത്തിന്റെ തലവന് യുദ്ധവിമാനങ്ങള്‍ അകമ്പടി നല്‍കുന്നത് ഏറ്റവും മികച്ച നയതന്ത്ര ബഹുമതിയായാണ് ആഗോളതലത്തില്‍ കണക്കാക്കപ്പെടുന്നത്. യുഎഇ മേധാവിയുമായി മോദി നടത്തിയ കൂടിക്കാഴ്ചയില്‍ പല സുപ്രധാന തീരുമാനങ്ങളും ഉണ്ടായിട്ടുണ്ട്. എല്‍പിജി ലഭ്യതയുമായി ബന്ധപ്പെട്ടും പെട്രോളിയം സംഭരണത്തെക്കുറിച്ചും സുപ്രധാന കരാറുകള്‍ ഇതിലുള്‍പ്പെടുന്നു. 

aircraft-war

**EDS: THIRD PARTY IMAGE** In this image received on May 15, 2026, Prime Minister Narendra Modi with UAE President Sheikh Mohamed bin Zayed Al Nahyan during a ceremonial reception, in Abu Dhabi. (PMO via PTI Photo)(PTI05_15_2026_000089B)

ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാൻ ഒമാൻ ഉൾക്കടലിലെ ഫ്യുജൈറ തുറമുഖം പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുരാജ്യങ്ങളും ചർച്ച ചെയ്തു. വ്യാപാരം, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിലെ സഹകരണം ശക്തമാക്കാനും തീരുമാനമായി. യുഎഇയ്ക്ക് ശേഷം നെതർലൻഡ്സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് പ്രധാനമന്ത്രി മോദിയുടെ ഔദ്യോഗിക സന്ദർശനം.

PM Modi's UAE Visit: F16 Escort Highlights Strong Bilateral Ties:

PM Modi's UAE visit marked a significant diplomatic gesture with UAE F16 fighter jets escorting his aircraft, signifying strong India-UAE relations amidst West Asia conflict. This aerial escort, a high diplomatic honor, underscores the deepening strategic partnership and mutual trust between the two nations.