മദ്യപിച്ച് അബോധാവസ്ഥയിലായ 21കാരിയെ ടാക്സിക്കുള്ളില്‍വച്ച് പീഡിപ്പിച്ച ഡ്രൈവറായ ഇന്ത്യന്‍ വംശജന്‍ പിടിയില്‍. കാലിഫോര്‍ണിയയിലാണ് സംഭവം. 35കാരനായ സിമ്രന്‍ജിത് സിങ് ശേഖണെ കലിഫോര്‍ണിയ പൊലീസ് കസ്റ്റഡിയിലെടുത്തു.
നവംബര്‍ 27ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് 21കാരി തൗസന്റ് ഓക്ക്സിലുള്ള ബാറില്‍ നിന്നും ശേഖണിന്റെ ടാക്സിയില്‍ കയറിയത്. അമിതമായി മദ്യപിച്ചിരുന്ന യുവതി അല്‍സമയത്തിനുള്ളില്‍ അബോധാവസ്ഥയിലായി. ആശുപത്രിയിലോ വീട്ടിലോ സുരക്ഷിതമായി എത്തിക്കുന്നതിനു പകരം യുവതിയെ ടാക്സിക്കുള്ളില്‍വച്ച് ശേഖണ്‍ ബലാത്സംഗം ചെയ്തു.
വെന്‍്റ്യൂറ കൗണ്ടി ഷെരിഫ് പൊലീസാണ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഡിസംബര്‍ 15ന് ഇയാളെ കസ്റ്റഡിയിലെടുത്തു. ഇരയുടെ അങ്ങേയറ്റത്തെ ദുർബലാവസ്ഥ മുതലെടുത്ത് ക്രൂരമായി പീഡിപ്പിച്ച പ്രതിയ്ക്കെതിരെ കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്നാണ് സൂചന.