“ഈഷി ബിലാദി “ എന്ന് തുടങ്ങുന്ന യുഎഇ യുടെ പരമ്പരാഗത ദേശീയ ഗാനം വ്യത്യസ്ത രീതിയിൽ അവതരിപ്പിച്ച് ഒരു കൂട്ടം പ്രവാസിഗായകർ .132 ഓളം ഗായകർ യൂറോപ്പ്യൻ ക്ലാസിക്കൽ ശൈലിയിൽ ചിട്ടപ്പെടുത്തിയ ഫോർ -പാർട്ട് ഹാർമണിയാണ് ദേശീയദിനത്തിൽ രാജ്യത്തിന് ആദരമായി സമർപ്പിച്ച് ശ്രദ്ധനേടിയത് .ജോയ്ഫുൾ സിംഗേഴ്സ് എന്ന സംഗീത കൂട്ടായ്മയാണ് ഈ ആൽബത്തിന് പിന്നിൽ.
സ്വപ്രനോ, ആൾട്ടോ ,ടെനോർ, ബാസ് എന്നിങ്ങനെ നാലു ഭാഗങ്ങൾ കോർത്തിണക്കി നാലാഴ്ച കൊണ്ടാണ് ആൽബത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത് . ജുമൈറയിലെ യിലെ 11000 പതാകകൾ അണിനിരത്തിയ 'ഫ്ലാഗ് ഗാർഡൻ ദുബായ്' ആണ് ആൽബം ഷൂട്ടിനായി തിരഞ്ഞെടുത്തത്.
നാലു വയസ് മുതൽ 70 വയസ് വരെ പ്രായമുള്ള ഗായകർ ആൽബത്തിൽ അണിചേർന്നു .തങ്ങൾക്ക് ഏറ്റവും പരിചിതമായ കോറൽ സംഗീത ശൈലിയാണ് ആൽബത്തിന് തിരഞ്ഞെടുത്തതെന്ന് ഗായകസംഘത്തിന്റെ ഡയറക്ടറായ ഡേവിഡ് അനൂഷ് പറഞ്ഞു പ്രവാസികൾക്ക് അവസരങ്ങളും പിന്തുണയും നൽകിയ രാജ്യത്തോടുള്ള സ്നേഹോപഹാരമായി പിറവി കൊണ്ട ആൽബം ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാണ് .