pak-blast

പാക്കിസ്ഥാനിലെ ഇസ്‌ലാമാബാദിലുണ്ടായ സ്ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേര്‍ക്ക് പരുക്ക്. ഇസ്‌ലാമാബാദ് ഹൈക്കോടതിക്ക് മുന്നിലാണ് സ്ഫോടനമുണ്ടായത്. ചാവേര്‍ ആക്രമണമാണെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സ്ഫോടനം. കോടതിയിൽ വിചാരണയ്ക്കായി എത്തിയവർക്കടക്കം പരുക്കേറ്റു. 

ഒരു വാഹനത്തിനുള്ളിൽ നിന്ന് ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചെന്നാണ് പാക്ക് മാധ്യമങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തത്. എന്നാല്‍ ചാവേറാക്രമണമാണ് നടന്നതെന്ന് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി പറഞ്ഞു. ഡൽഹിയിൽ സ്ഫോടനമുണ്ടായതിന്റെ പിറ്റേ ദിവസമാണ് പാക്കിസ്ഥാനിലും സമാനരീതിയിലുള്ള ചാവേറാക്രമണം ഉണ്ടായത്. 

ENGLISH SUMMARY:

Islamabad explosion resulted in casualties and raised concerns about security. The blast occurred near the High Court, prompting investigations into the cause and implications for regional stability.