സുഡാനിലെ പടിഞ്ഞാറന്‍ ദാര്‍ഫര്‍ മേഖലയില്‍ വിമത വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെ (ആർഎസ്‌എഫ്) അഴിഞ്ഞാട്ടമാണ് നടക്കുന്നത്. ഈ മേഖല പിടിച്ചടക്കാനായി സുഡാന്‍ സൈന്യവുമായി കനത്ത പോരാട്ടത്തിലാണ് ആര്‍എസ്എഫ്. നിരായുധരായ, നിസഹായരായ സാധാരണ ജനതയുടെ രക്തം തളം കെട്ടി കിടക്കുന്ന കാഴ്ചയാണ് ഈ മേഖലയിലുടനീളം കാണാനാവുന്നത്. എന്നാല്‍ ലോകജനത ഈ വിഷയം കണ്ടില്ലെന്ന് നടിക്കുകയാണ്. സുഡാനിലെ ആഭ്യന്തര പ്രശ്നം എന്നു പറഞ്ഞ് തള്ളുകയാണ് മുഖ്യധാരാ മാധ്യമങ്ങള്‍ പോലും.
എൽ-ഫാഷറിൽ നിന്നും ജീവനും കൊണ്ടോടാനുള്ള ശ്രമമാണ് ഈ മേഖലയിലെ ജനത നടത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ കുറഞ്ഞത് 26,000 പേരെങ്കിലും നഗരം വിട്ട് 70 കിലോമീറ്റർ പടിഞ്ഞാറുള്ള തവിലയിലേക്ക് പലായനം ചെയ്തതായി യുഎൻ അറിയിച്ചു. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെ കണക്കനുസരിച്ച് എൽ-ഫാഷറിൽ ഏകദേശം 1,77,000 പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. മാസങ്ങളായി നിലനില്‍ക്കുന്ന പ്രശ്നമെങ്കിലും വിമതസംഘം ജനതയുടെ അടിസ്ഥാനാവശ്യങ്ങള്‍ പോലും നിഷേധിക്കുകയാണ്. ഭക്ഷണമോ അവശ്യവസ്തുക്കളോ മാസങ്ങളായി ഈ മേഖലയിലേക്കെത്തുന്നില്ല.
AFP
ഇതിനിടെയിലാണ് സുഡാനില്‍ നടന്ന കൂട്ടക്കൊലയുടെ ദൃശ്യങ്ങള്‍ ബഹിരാകാശത്തു നിന്നുപോലും വ്യക്തമായി കാണാമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. നോർത്ത് ഡാർഫറിലെ എൽ ഫാഷർ നഗരത്തിൽ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സസ് (RSF) നടത്തിയ കൊലപാതകങ്ങളുടെ വ്യാപ്തി എത്രത്തോളം വലുതാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കൂട്ടക്കൊലയ്ക്കു പിന്നാലെ പ്രദേശത്ത് തളംകെട്ടിക്കിടക്കുന്ന രക്തത്തിന്റേയും മൃതദേഹങ്ങള്‍ കൂട്ടിയിട്ടതിന്റേയും ദൃശ്യങ്ങളാണ് ബഹിരാകാശത്തുനിന്നും വ്യക്തമായി കാണാന്‍ സാധിച്ചത്.
This image grab taken from handout video footage released on Sudan's paramilitary Rapid Support Forces (RSF) Telegram account on October 26, 2025, shows RSF fighters holding weapons and celebrating in the streets of El-Fasher in Sudan's Darfur. The governor of Darfur, allied with the Sudanese army, on October 27, 2025, called for the "protection of civilians" in the famine-stricken city of El-Fasher, after the paramilitary Rapid Support Forces (RSF) claimed to have taken control. (Photo by Rapid Support Forces (RSF) / AFP) /
എൽ ഫാഷർ നഗരത്തിലെ ദർജ ഔല പ്രദേശത്തിന്റെ ഉപഗ്രഹ ചിത്രങ്ങളിലാണ് മനുഷ്യശരീരങ്ങളുടെ വലുപ്പവുമായി യോജിക്കുന്ന ഇളം നിറത്തിലും ഇരുണ്ട നിറത്തിലുമുള്ള വസ്തുക്കളുടെ കൂട്ടങ്ങളും (നീല വൃത്തത്തിൽ), ചുവപ്പ് കലർന്ന ഭാഗങ്ങളും (ചുവന്ന വൃത്തത്തിൽ) കാണുന്നത്.
മുപ്പത് ലക്ഷത്തോളം ആളുകളുടെ ജീവിതത്തെ ബാധിച്ച സംഭവത്തിന്റെ ബാക്കിചിത്രങ്ങളാണ് ബഹിരാകാശത്തുനിന്നു പോലും കാണാനാവുന്നത്. യേൽ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിന്റെ ഹ്യൂമാനിറ്റേറിയൻ റിസർച്ച് ലാബാണ് ഈ വിവരം പുറത്തുവിട്ടത്. ഒക്ടോബർ 27-ന് എയറോനോട്ടിക് കമ്പനിയായ എയർബസ് ഡിഫൻസ് ആൻഡ് സ്പേസ് എടുത്ത ചിത്രങ്ങളാണിത്. ദർജ ഔലയിലെ ഈ കാഴ്ചകള്‍ അൽ സഫിയ മസ്ജിദിൽ നിന്ന് 250 മീറ്റർ മാത്രം അകലെയാണെന്നാണ് അടയാളപ്പെടുത്തുന്നത്.
Displaced Sudanese who fled El-Fasher after the city fell to the Rapid Support Forces (RSF), rest near the the town of Tawila war-torn Sudan's western Darfur region on October 28, 2025. Fears mounted in Sudan on October 28, three days after paramilitaries seized the key city of El-Fasher, amid reports of mass atrocities and the killing of five Red Crescent volunteers in Kordofan. The capture of El-Fasher, the historic heart of Darfur, has sparked fears of mass killings reminiscent of the regions darkest days. (Photo by AFP)
കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 5,000-ത്തിലധികം ആളുകൾ പല പ്രദേശങ്ങളിലേക്ക് പലായനം ചെയ്തതായി റിപ്പോർട്ടുണ്ട്. കലാപം പൊട്ടിപുറപ്പെട്ട ആര്‍എസ്എഫും സുഡാന്‍ ആയുധസേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഐക്യരാഷ്ട്രസഭ ഇരുവിഭാഗങ്ങൾക്കെതിരെയും യുദ്ധക്കുറ്റങ്ങൾ ആരോപിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ സുഡാന്റെ നിയന്ത്രണം ഇപ്പോള്‍ ആര്‍എസ്എഫിന്റെ നിയന്ത്രണത്തിലാണ്.
കുതിരപ്പുറത്തെത്തുന്ന പിശാചുക്കള്‍ എന്നറിയപ്പെട്ടിരുന്ന ആര്‍എസ്എഫ് ബലാത്സംഗവും കൊലയുമുള്‍പ്പെടുന്ന പല കുറ്റകൃത്യങ്ങളിലും പങ്കാളികളാണ്. കുതിരകളെ മാറ്റി ഇപ്പോള്‍ ട്രക്കുകളും ഡ്രോണുകളുമാണ് ഇവര്‍ ഉപയോഗിക്കുന്നത്. ആര്‍എസ്എഫ് നടത്തുന്ന വംശീയ അക്രമങ്ങള്‍ പ്രധാനമായും മസാലിത് പോലുള്ള അറബ് ഇതര സമൂഹങ്ങളെ ലക്ഷ്യമിട്ടാണ്. ബലാത്സംഗം നടത്തി അറബ് കുഞ്ഞുങ്ങളെ ഉണ്ടാക്കുന്നുവെന്നാണ് ആര്‍എസ്എഫ് അക്രമികള്‍ വീമ്പിളക്കുന്നത്. RSF-ന്റെ പ്രവർത്തനങ്ങളെ അമേരിക്ക വംശഹത്യയായി പ്രഖ്യാപിച്ചു.
അക്രമത്തിനു പിന്നാലെ ഡാര്‍ഫറിലുണ്ടായ നാശനഷ്ടങ്ങള്‍ ഞെട്ടിക്കുന്നതാണ്. 1,50,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 12 ദശലക്ഷം പേർക്ക് വീടുകൾ നഷ്ടപ്പെടുകയും ചെയ്തു. 25 ദശലക്ഷം ആളുകൾക്ക് ഗാസയിലേതിനേക്കാൾ മോശമായ സാഹചര്യങ്ങള്‍ നേരിടേണ്ടി വരികയാണ്.
ആഫ്രിക്കയിലെ മൂന്നാമത്തെ വലിയ സ്വർണ്ണ ഉത്പാദകരായ സുഡാനിലെ സ്വർണ്ണമാണ് RSF-ന്റെ കുറ്റകൃത്യങ്ങൾക്ക് ഇന്ധനം നൽകുന്നത്. ഡാർഫറിലെ ഈ ഖനികൾ RSF നിയന്ത്രിക്കുകയും, ഉത്പന്നങ്ങൾ യുഎഇയിലേക്ക് കടത്തി, ആയുധങ്ങൾക്കും ഡ്രോണുകൾക്കുമായി ദശലക്ഷക്കണക്കിന് ഡോളർ സമ്പാദിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം ആര്‍എസ്എഫിന് ആയുധം നൽകുന്നു എന്നത് യുഎഇ നിഷേധിക്കുകയാണ്.
താങ്ങാനാവാത്ത സാഹചര്യം എന്നാണ് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഈ സാഹചര്യത്തെ വിശേഷിപ്പിച്ചത്. സുഡാൻ വിഭജനത്തിന്റെ വക്കിലാണ്, രക്തം ബഹിരാകാശത്ത് നിന്ന് പോലും കാണാം, എന്നിട്ടും ഭൂമിയിലെ കോടിക്കണക്കിന് ജനത ഇത് കാണുന്നില്ലെന്നാണ് സൗദി വിദഗ്ധൻ സൽമാൻ അൽ-അൻസാരി അഭിപ്രായപ്പെട്ടത്. വംശഹത്യയുടേയും വംശീയ ഉന്‍മൂലനത്തിന്റേയും ഏറ്റവും മോശമായ സംഭവമെന്നും അന്‍സാരി അഭിപ്രായപ്പെടുന്നു.