അടിവസ്ത്രത്തിനുള്ളിൽ ആമകളെ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. മിയാമി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്. രണ്ട് ആമകളെ ബ്രായ്‌ക്കുള്ളിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ട്രാസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്‌മിനിസ്‌ട്രേഷന്റെ പതിവ് പരിശോധനകൾക്കിടെയാണ് ഫ്ളോറിഡ സ്വദേശിനിയായ യുവതി കുടുങ്ങിയത്.
ആമകളെ പഞ്ഞിയിലും പ്ലാസ്റ്റിക്കിലുമായി പൊതിഞ്ഞാണ് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചത്. ഇതിനിടെ ഒരു ആമ ചത്ത് പോവുകയും ചെയ്തു. രണ്ടാമത്തെ ആമയെ ഫ്ളോറിഡ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിഷ് ആന്റ് വൈൽഡ് ലൈഫിലേയ്ക്ക് മാറ്റി.