ലണ്ടനിലെ സതെൻഡ് വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന വിമാനം തീപിടിച്ച് തകർന്നു വീണപ്പോൾ. (photo:X/benonwine)
പറന്നുയർന്ന് നിമിഷങ്ങൾക്കകം ലണ്ടൻ വിമാനത്താവളത്തിൽ യാത്രാ വിമാനം തകർന്നുവീണു. ഞായറാഴ്ച വൈകുന്നേരം 4 മണിയോടെ ലണ്ടൻ സൗത്ത്എൻഡ് വിമാനത്താവളത്തിലാണ് അപകടം. നെതർലാൻഡ്‌സിലേക്ക് പോകുന്ന ബീച്ച് ബി200 സൂപ്പർ കിംഗ് എയർ എന്ന ചെറിയ പാസഞ്ചർ ജെറ്റാണ് തകര്‍ന്നത്. എത്രപേരുണ്ടായിരുന്നുവെന്ന് സ്ഥിരീകരണമില്ല.
അപകടത്തെത്തുടർന്ന് സതെൻഡ് വിമാനത്താവളത്തിലെ വിമാന സർവീസുകൾ തടസ്സപ്പെട്ടു. നാല് വിമാനങ്ങൾ ഇതുവരെ റദ്ദാക്കി. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയതായി എസെക്സ് പൊലീസ് വക്താവ് അറിയിച്ചു.