എ.ഐ ഉപയോഗിച്ച് നിര്‍മ്മിച്ച ചിത്രം
ചെങ്കടലിൽ യെമന്റെ തെക്കുപടിഞ്ഞാറൻ തീരക്കടലിൽ ഒരു വ്യാപാരക്കപ്പലിന് നേരെ ആക്രമണം നടന്നതായി ബ്രിട്ടൻ റിപ്പോർട്ട് ചെയ്തു. ചെറിയ ബോട്ടുകളിലെത്തിയ ഒരു സംഘമാണ് ആക്രമണം നടത്തിയതെന്ന് ബ്രിട്ടീഷ് അധികൃതർ അറിയിച്ചു. മേഖലയിൽ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടരുന്നതായും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ ചെങ്കടലിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.